ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ഉചിതമായ സമയത്ത് മാത്രമായിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി വേണം പിന്‍വലിക്കാന്‍. പത്ത് ശതമാനം കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണമെന്നു നിര്‍ദേശമുണ്ട്.
രാജ്യത്ത് കഴിഞ്ഞ ഇരുപത് ദിവസമായി കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സംസ്ഥാനങ്ങളില്‍ ആക്‌ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാലും കേസുകള്‍ കുറയുമെന്ന് തന്നെയാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.