കോവിഡ് ബാധിതര്‍ ലോകത്ത് 17 കോടിയിലേക്ക്, 24 മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം കേസുകള്‍

കോവിഡ് ബാധിതര്‍ ലോകത്ത്  17 കോടിയിലേക്ക്, 24 മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം കേസുകള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.24 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.79 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.18 ലക്ഷമായി. നിലവില്‍ 28 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസില്‍ മൂന്ന് കോടി മുപ്പത്തിയൊൻപത് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.