ഇന്ന് സ്വർണ്ണവെള്ളി (അറൂവ്താ ദ് ദഹ്വാ)

ഇന്ന്  സ്വർണ്ണവെള്ളി (അറൂവ്താ ദ് ദഹ്വാ)

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ശ്ലീഹാക്കാലത്തിലെ ആദ്യത്തെ വെള്ളിയാഴ്ച "സ്വർണ്ണവെള്ളി" എന്നറിയപ്പെടുന്നു. നിസിബിസ് വിദ്യാപീഠത്തിലെ മല്പാനായിരുന്ന മാർ ഹ്നാനാ (572 - 610 ) ഈ വെള്ളിയാഴ്ചയുടെ തുടക്കത്തിന് അടിസ്ഥാനമായി കാണിക്കുന്നത് ശ്ലീഹന്മാരുടെ നടപടി 3 : 1-10 ൽ മുടന്തന് സൗഖ്യം ലഭിച്ച സംഭവത്തെയാണ്.

കേപ്പായോടും യോഹന്നാനോടും ദൈവാലയ വാതിൽക്കൽ വച്ച് ഒൻപതാം മണിക്കൂറിൽ ഭിക്ഷ യാചിച്ച മുടന്തനോട് ശിമയോൻ, കേപ്പാ പറഞ്ഞു "വെള്ളിയോ സ്വർണ്ണമോ എന്റെ പക്കലില്ല; എനിക്കുള്ളത് നിനക്ക് ഞാൻ തരുന്നു, നസ്രായനായ ഈശോ മിശിഹായുടെ നാമത്തിൽ എഴുന്നേറ്റ് നടക്കുക". പന്തക്കുസ്താ ദിനത്തിൽ ശ്ലീഹന്മാരുടെ മേൽ റൂഹാ ദ്കുദ്ശാ തമ്പുരാൻ എഴുന്നള്ളി വന്നതിന് ശേഷം നടന്ന ആദ്യത്തെ അത്ഭുതമാകയാൽ ഇത് ശ്ലീഹാക്കാലത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ആചരിക്കുന്നു.

ഇവിടെ നാം കാണുന്നത് ദൈവത്തോടുള്ള സ്നേഹത്തെ പ്രതി ദൈവാലയത്തിലേക്കു പോയ അവരിൽ മനുഷ്യ സ്നേഹം നിറയുന്നതാണ്. നാമും ദൈവസ്നേഹത്തോടൊപ്പം നമ്മുടെ ജീവിതത്തിലും സഹോദരസ്നേഹം വളർത്തേണ്ടതാണ്. ഈ ദിവസം നമ്മൾക്ക് ചിന്തിക്കാം മറ്റുള്ളവർക്ക് ദൈവത്തെ കൊടുക്കുവാൻ ദൈവ സ്നേഹം കൊടുക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ ? നമ്മുടെ നന്മകളിലൂടെ ദൈവം മഹത്വീകരിക്കപ്പെടുന്നു. ഈ കോവിഡ് കാലത്ത് നമ്മൾക്ക് മറ്റുള്ളവരിലേക്കും കൂടി ദൈവസ്നേഹത്തിലൂടെ പരസ്നേഹം കൊടുക്കുവാനായ് സാധിക്കട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.