ജിസിസി: യുഎഇയില്‍ ഇന്നലെ 2236 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2206 പേർ രോഗമുക്തി നേടി. നാല് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 239852 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 565461 പേരിലാണ് ഇതുവരെ യുഎഇയില്‍ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 545229 പേർ രോഗമുക്തി നേടി. 1668 മരണവും റിപ്പോർട്ട് ചെയ്തു.
യുഎഇയില്‍ വാക്സിനേഷനും പുരോഗമിക്കുന്നുണ്ട്. 100 പേർക്ക് 127.86 എന്ന ശരാശരിയിലാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്. ഇതുവരെ 12,646,025 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു.
സൗദി അറേബ്യയില്‍ ഇന്നലെ 1215 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1161 പേർ രോഗമുക്തി നേടി. 11 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. റിയാദില്‍ 345 പേരിലും മക്കയില്‍ 324 പേരിലും കിഴക്കന്‍ പ്രവിശ്യയില്‍ 145 പേരിലും കോവിഡ് റിപ്പോർട്ട് ചെയ്തു. വടക്കന്‍ അതിർത്തിയില്‍ ആറ് പേരിലും അല്‍ ജൗഫില്‍ നാലുപേരിലുമാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുളളത്. രാജ്യത്ത് ഏറ്റവും കുറവ് പേരില്‍ രോഗം റിപ്പോർട്ട് ചെയ്ത മേഖലകളാണിത്. 447178 പേരില്‍ ഇതുവരെ കോവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 429663 പേർ രോഗമുക്തി നേടുകയും ചെയ്തു. 7320 ആണ് ആകെ മരണസംഖ്യ. 1355 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. 10195 ആണ് ആക്ടീവ് കേസുകള്‍. 13,607,996 വാക്സിന്‍ ഡോസുകളും രാജ്യത്ത് വിതരണം ചെയ്തു.
ബഹ്റിനില്‍ 2957 പേരിലാണ് വെള്ളിയാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തത്. 21 മരണവും രേഖപ്പെടുത്തി. 1746 പേർ രോഗമുക്തി നേടി. 20310 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റിന്‍റെയും രോഗബാധിതരുടേയും ശരാശരി കണക്ക് നോക്കുമ്പോള്‍ 14.56വർദ്ധനവാണ് രേഖപ്പെടുത്തിയത്. 28073 ആണ് ആക്ടീവ് കേസുകള്‍. 258 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 2034429 ആണ് രോഗമുക്തർ. 923 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കുവൈറ്റില്‍ 1384 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. 1010 ആണ് രോഗമുക്തിനേടിയവർ. 10927 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 151 ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളവർ. 13446 ആണ് ആക്ടീവ് കേസുകള്‍. ദിനം പ്രതിയുളള കേസുകളുടെ എണ്ണത്തില്‍ 12.6 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുളളത്.
ഖത്തറില്‍ 202 പേരില്‍ പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 331 പേർ രോഗമുക്തി നേടി. 3954 ആണ് ആക്ടീവ് കേസുകള്‍. ഖത്തറില്‍ ഇതിവുരെ 216885 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 212379 പേർ രോഗമുക്തി നേടി. വെളളിയാഴ്ച മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി.
ഒമാനില്‍ ഏറ്റവുമൊടുവിലെ കണക്കുപ്രകാരം 213784 പേരിലാണ് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 197080 പേർ രോഗമുക്തി നേടുകയും ചെയ്തു. 86 പേരാണ് ആശുപത്രിയില്‍ ഏറ്റവുമൊടുവില്‍ പ്രവേശനം നേടിയത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 2303 പേർ മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.