ഒമാനില്‍ പുതിയ തൊഴില്‍ അനുമതി ഫീസ് ജൂണ്‍ ഒന്നുമുതല്‍

ഒമാനില്‍ പുതിയ തൊഴില്‍ അനുമതി ഫീസ് ജൂണ്‍ ഒന്നുമുതല്‍

മസ്കറ്റ്: ഒമാനില്‍ പുതിയ തൊഴില്‍ അനുമതിയ്ക്കുളള ഫീസ് ജൂണ്‍ ഒന്നുമുതല്‍ നിലവില്‍ വരും. ഒൻപത് വിഭാഗങ്ങളിലാണ് തൊഴില്‍ അനുമതിയ്ക്കുളള ഫീസ് ഏർപ്പെടുത്തിയിട്ടുളളത്. ഇടത്തരം തൊഴിലുകള്‍ ചെയ്യുന്ന പ്രവാസികൾക്കും സാങ്കേതിക ജോലിയിലുളളവർക്കും വ്യാപാര അനുമതി തേടുന്നവർക്കും ഇത് ബാധകമാണ്.

ഉയർന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവർക്ക് 2001 റിയാലില്‍ തുടങ്ങി വിവിധ നിരക്കിലാണ് ഫീസ് ഈടാക്കുക. നിയമം പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നിന് മുന്‍പായി തൊഴിലുടമകള്‍ ഫീസ് അടച്ചിട്ടില്ലെങ്കില്‍ നിലവില്‍ നല്‍കിയ അപേക്ഷകരും പുതുക്കിയ ഫീസ് നല്‍കേണ്ടിവരും.

എന്നാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നവരുടെ വര്‍ധിപ്പിച്ച നിരക്കിനെ കുറിച്ച് ഒന്നും പറയുന്നില്ല. മലയാളികള്‍ ഉള്‍പ്പടെ വിദേശികള്‍ ജോലി ചെയ്യുന്ന 74 വിഭാഗങ്ങള്‍ക്ക് പുതിയ തീരുമാനം ബാധകമാണെന്നുളളത് ആശങ്കയ്ക്കും ഇടനല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.