ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലാണ് ഇങ്ങനെയൊരു തീരുമാനം. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബ്യലത്തില്‍ വരും. നിലവിലെ യാത്രാ നിരക്കില്‍ നിന്നും 13 മുതല്‍ 16 ശതമാനം വരെയാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് വര്‍ദ്ധിപ്പിച്ചത്.
ഇതോടെ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാകും. ഡല്‍ഹി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റിലെ കുറഞ്ഞ നിരക്ക് 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയരും. കൊച്ചി- പൂന്നെ, തിരുവനന്തപുരം -മുംബയ് വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപമാകും.
കൊച്ചി-ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപയുമാകും. ബംഗളൂരു- കോഴിക്കോട്, തിരുവനന്തപുരം- ബംഗളൂരു, തിരുവനന്തപുരം- ചെന്നൈ, കൊച്ചി-ഗോവ റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ. ബംഗളൂരു- കോഴിക്കോട്, തിരുവനന്തപുരം- ബംഗളൂരു, തിരുവനന്തപുരം- ചെന്നൈ, കൊച്ചി-ഗോവ റൂട്ടുകളില്‍ 3300 രൂപയാണ് കുറഞ്ഞ നിരക്ക്, ഉയര്‍ന്ന ചാര്‍ജ് 9800 രൂപയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.