പാരീസ്: ഫ്രാന്‍സില്‍ ഇസ്ലാമിക തീവ്രവാദി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ നാന്റസിലെ ലാ ചാപ്പല്‍-സര്‍-എര്‍ഡ്രിലെ പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. നിരവധി തവണ കുത്തിയതിനെതുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ കാറ്റെല്‍ ലെറെക് എന്ന ഉദ്യോഗസ്ഥ അപകടനില തരണം ചെയ്തതായി് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. എന്‍ഡിയാഗ ദേയ് എന്ന അക്രമിയെ പോലീസ് വെടിവച്ചു കൊന്നു
കത്തിയുമായി എത്തിയ അക്രമിയെ തടയുന്നതിനിടെ പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ശേഷം ഉദ്യോഗസ്ഥനില്‍ നിന്ന് പിസ്റ്റള്‍ മോഷ്ടിച്ച് ഓടി രക്ഷപ്പെട്ട എന്‍ഡിയാഗ പിന്നീട് ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കയറി അവിടെ ഒരു യുവതിയെ രണ്ട് മണിക്കൂറിലധികം ബന്ദിയാക്കുകയും ചെയ്തു .
250 ലധികം ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടാനായി എത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം, ബന്ദിയാക്കിയ യുവതിയുടെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലേക്ക് എത്തിയ ഉദ്യോഗസ്ഥര്‍ എന്‍ഡിയാഗയെ വെടിവച്ചു കൊല്ലുകയായിരുന്നു.
ഇസ്ലാമിക ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് 40 വയസുകാരനായ എന്‍ഡിയാഗയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ടുണീഷ്യന്‍ സ്വദേശിയായ എന്‍ഡിയാഗ തീവ്ര തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇയാള്‍ക്ക് സ്‌കീസോഫ്രീനിയ എന്ന ഗുരുതര മാനസിക രോഗമുണ്ടെന്നും കണ്ടെത്തിയിരുന്നു. മറ്റൊരു ആക്രമണത്തിന് എട്ടുവര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ച ശേഷം മാര്‍ച്ചിലാണ് ജയില്‍ മോചിതനാക്കിയത്.
ഒരു മാസം മുന്‍പാണ് പാരിസിനു സമീപമുള്ള റാംബില്ലറ്റ് നഗരത്തില്‍ സ്റ്റെഫാനി മോണ്‍ഫെര്‍മ എന്ന പോലീസ് ഉദ്യോഗസ്ഥ ഇസ്ലാമിക ഭീകരന്റെ കുത്തേറ്റു മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.