മാതാവിന്റെ വണക്കമാസ വിചിന്തനം മുപ്പതാം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം മുപ്പതാം ദിവസം

'ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു' (അപ്പൊ 1 :14).

താൻ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ ലഭിക്കാതെ ജെറുസലേം വിട്ടു പോകരുത് എന്ന യേശുവിന്റെ വാക്കുക്കളെ അനുസരിച്ചു കൊണ്ട്, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെനിലയിലുള്ള മുറിയിൽ, ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു.

പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകത്തിനായി അമ്മയോടൊപ്പം ശിഷ്യന്മാർ പ്രാർത്ഥനയോടെ ഒരുങ്ങുകയാണ്.
ഭയത്തിലും, തങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആകുലതയിലും ആയിരുന്ന ശിഷ്യന്മാരെ ഉന്നതത്തിൽ നിന്ന് ശക്തി ലഭിക്കുന്നത് വരെ ബലപ്പെടുത്തിയത്, ഉയിർത്തെഴുന്നേറ്റ യേശു അവരെ പഠിപ്പിച്ച കാര്യങ്ങളും, പരിശുദ്ധ അമ്മയോടൊപ്പം, ഏക മനസ്സോടെയുള്ള പ്രാർത്ഥനാപൂർവമായ ഈ കാത്തിരിപ്പും ആണ്.
നമ്മിലേക്കും, നമ്മുടെ കുടുംബത്തിലേക്കും,കാത്തിരിക്കുന്ന ഏവരുടെയും മേലും പരിശുദ്ധാത്മാവിന്റെ നിറവിനായി നമുക്ക് പ്രാർത്ഥിക്കാം.

സംശയമനസ്കനും എല്ലാകാര്യങ്ങളിലും ചഞ്ചല പ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കർത്താവിൽ നിന്നു ലഭിക്കുമെന്നു കരുതരുത് (യാക്കോബ് 1:7).

പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. (മർക്കോ 11:24)

നിങ്ങൾ എന്നെ അന്വേഷിക്കും, പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെണ്ടത്തും. (ജെറെമിയ 29:13)
നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നല്കും. ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ, നിങ്ങൾക്ക് ലഭിക്കും; അതു മൂലം നിങ്ങളുടെ സന്തോഷം പൂർണ്ണമാവുകയും ചെയ്യും. (യോഹ 16:23)

അതിനാൽ നാം പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ലഭിക്കുവാൻ, നമുക്ക് സംശയമില്ലാതെ, വിശ്വാസത്തോടെ പ്രാർത്ഥിക്കാം, പൂർണ്ണഹൃദയത്തോടെ പ്രാർത്ഥിക്കാം , യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കാം.

നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തിയും അഭിഷേകവും വരദാനങ്ങളും നിറയുവാൻ, നമ്മുടെ കുറവുകളെ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞുകൊണ്ട്, അമ്മയോടു ചേർന്ന് ഏകമനസ്സോടെ നമുക്ക് പ്രാർത്ഥനയിലായിരിക്കാം. ഇന്ന് പരിശുദ്ധ ത്രിത്വത്തിലെ തിരുനാൾ നാം ആഘോഷിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്റെ സന്നിധിയിൽ പരിശുദ്ധ അമ്മയോട് ചേർന്ന് നമ്മുടെ പ്രാർത്ഥനകളെ അർപ്പിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.