കൊച്ചി: ന്യുനപക്ഷ ആനുകൂല്യങ്ങളിലെ 80:20 എന്ന അനുപാതം തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി വിധിയിന്മേല്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരും സംഘടനകളും നടത്തുന്ന അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
വിധിയുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ വികാരം ഇളക്കി വിടുന്ന കുപ്രചരണങ്ങള്‍ നടത്തുന്നത് മതേതര സമൂഹത്തിന് ഭൂഷണമല്ല. ഇത്തരം ചേരിതിരിവുകള്‍ ഉണ്ടാക്കുന്ന നടപടികളില്‍ നിന്ന് തല്‍പര കക്ഷികള്‍ പിന്മാറണം. സാമൂഹ്യ നീതി ഉറപ്പാക്കുന്ന ഈ കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കത്തോലിക്ക കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഈ വിധിക്ക് കാരണമായ കമ്മീഷന്‍ ചെയര്‍മാനായ പാലോളി മുഹമ്മദ് കുട്ടി തന്നെ 80:20 എന്ന അനുപാതം വിവക്ഷിച്ചിരുന്നില്ല എന്നും ഇത് സാമുദായിക വിഭജനത്തിന് കാരണമാക്കിയെന്നും അതിനാല്‍ തിരുത്തണമെന്നും പറഞ്ഞു കഴിഞ്ഞു. കാലങ്ങളായി വിവിധങ്ങളായ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ കൈവശപ്പെടുത്തുവാനായിട്ടുള്ള ചിലരുടെ ഗൂഢശ്രമവും അതിന്മേലുണ്ടാകുന്ന അസ്വസ്ഥതകളും വലിയ ചേരിതിരിവിന് കാരണമാകുന്നുണ്ട്.
ജനസംഖ്യാനുപാതികമായ അവകാശങ്ങള്‍ക്ക് മാത്രമേ ഓരോരുത്തര്‍ക്കും അര്‍ഹതയുള്ളു എന്നുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഈ വിധി ന്യൂനപക്ഷ വിഭാഗത്തിലെ ന്യൂനപക്ഷങ്ങള്‍ക്കുള്ള അംഗീകാരമാണ്. കത്തോലിക്ക കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉള്ള വിവിധ സംഘടനകള്‍ നടത്തിയ ഇടപെടലുകളുടെ ഫലമാണ് വിധിയെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ എല്ലാ മേഖലയിലും ഈ വിധിയുടെ അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായ വിതരണം ഉണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഗ്ലോബല്‍ പ്രസിസഡന്റ് അഡ്വ.ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ.ജോബി കാക്കശേരി, ഭാരവാഹികളായ ഡോ.ജോസ്‌കുട്ടി ഒഴുകയില്‍, തോമസ് പീടികയില്‍, ടെസി ബിജു, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.