കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പറന്ന് രണ്ട് കുടുംബങ്ങള്‍

കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പറന്ന് രണ്ട് കുടുംബങ്ങള്‍

ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയില്‍ നിന്നുളളവർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് നിലനില്‍ക്കെ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പറന്ന് രണ്ട് കുടുംബങ്ങള്‍. 360 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന എമിറേറ്റ്സ് വിമാനത്തിലാണ് രണ്ട് കുടുംബങ്ങളും ഞായറാഴ്ച രാവിലെ ആറുമണിയോടെ ദുബായ് വിമാനത്താവളത്തിലെത്തിയത്.

യാത്രാ നിയന്ത്രണമുണ്ടെങ്കിലും ഗോള്‍ഡന്‍ വിസയുളളവർക്ക് രാജ്യത്തേക്കുളള പ്രവേശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അല്‍ ഇർഷാദ് കപ്യൂട്ടേഴ്സ് മാനേജിംഗ് ഡയറക്ടർ യൂനസ് ഹസന് ഗോള്‍ഡന്‍ വിസയുളളതാണ് തുണയായത്.

യൂനസിന്‍റെ ഭാര്യ ഹഫ്സ, മക്കളായ നിഹ്ല, നുജും, മുഹമ്മദ് ഹിലാല്‍ മുഹമ്മദ് ഹാനി ഹംദാന്‍ എന്നിവർക്കും യൂനസിന്‍റെ സ്പോണ്‍സർഷിപ്പില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചു. 9000 ദിർഹം (ഏകദേശം 1.80 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കിയായിരുന്നു യാത്ര. ഇവർക്കൊപ്പം കൊച്ചിയില്‍ നിന്നും മറ്റൊരു കുടുംബവുമുണ്ടായിരുന്നുവെന്നും ഗള്‍ഫ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.