ഓ​ഹ​രി സൂ​ചി​ക​ക​ള്‍ ന​ഷ്ട​ത്തി​ല്‍; സെ​ന്‍​സെ​ക്സ് 113.46 പോ​യി​ന്‍റ് ഇ​ടി​ഞ്ഞു

ഓ​ഹ​രി സൂ​ചി​ക​ക​ള്‍ ന​ഷ്ട​ത്തി​ല്‍; സെ​ന്‍​സെ​ക്സ് 113.46 പോ​യി​ന്‍റ് ഇ​ടി​ഞ്ഞു

മും​ബൈ: തു​ട​ര്‍​ച്ച​യാ​യ നേ​ട്ട​ത്തി​നൊ​ടു​വി​ല്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ ന​ഷ്ടം. സെ​ന്‍​സെ​ക്‌​സ് 113.46 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 40,681.28ലും ​നി​ഫ്റ്റി 37.15 പോ​യി​ന്‍റ് താ​ഴ്ന്ന് 11,933.90ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ബി​എ​സ്‌ഇ​യി​ലെ 679 ക​മ്ബ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 637 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്. അ​തേ​സ​മ​യം, 98 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. ടാ​റ്റ സ്റ്റീ​ല്‍, ഐ​ഷ​ര്‍ മോ​ട്ടോ​ഴ്‌​സ്, ഒ​എ​ന്‍​ജി​സി, കോ​ള്‍ ഇ​ന്ത്യ, യു​പി​എ​ല്‍, ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്സ്, ഹീ​റോ മോ​ട്ടോ​ര്‍ കോ​ര്‍​പ് തു​ട​ങ്ങി​യ ക​മ്ബ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളാ​ണ് നേ​ട്ട​ത്തി​ലു​ള്ള​ത്. ടെ​ക് മ​ഹീ​ന്ദ്ര, വി​പ്രോ, എ​ച്ച്‌​സി​എ​ല്‍ ടെ​ക്, ഇ​ന്‍​ഫോ​സി​സ്, ഐ​ടി​സി, ബ​ജാ​ജ് ഫി​നാ​ന്‍​സ്, ഹി​ന്‍​ഡാ​ല്‍​കോ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ ന​ഷ്ടം നേ​രി​ടു​ക​യാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.