ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ട ഇപിഎഫ് വരിക്കാര്‍ക്ക് നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വീണ്ടും അവസരം. രണ്ടാമത്തെ തവണയാണ് ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ അവസരം നല്‍കുന്നത്. പിന്‍വലിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം തൊഴില്‍ മന്ത്രാലയമാണ് പദ്ധതി വീണ്ടും പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്.
അടിസ്ഥാന ശമ്പളം ഡിഎ എന്നിവ ഉള്‍പ്പടെയുള്ള മൂന്നുമാസത്തെ തുകയ്ക്ക് സമാനമോ അല്ലെങ്കില്‍ ഇപിഎഫിലുള്ള നിക്ഷേപത്തിന്റെ പരമാവധി 75ശതമാനമോ ഏതാണ് കുറവ് ആ തുകയാണ് പിന്‍വലിക്കാനാവുക. അപേക്ഷ ലഭിച്ചാല്‍ മൂന്നുദിവസത്തിനകം പണം ലഭ്യമാക്കണമെന്നാണ് തൊഴില്‍മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.