ഇന്നു മുതല്‍ സ്‌കൂള്‍, കോളജ് അധ്യയനം : 39 ലക്ഷം വിദ്യാര്‍ത്ഥികള്‍; പഠനം ഓണ്‍ലൈനില്‍

ഇന്നു മുതല്‍ സ്‌കൂള്‍, കോളജ് അധ്യയനം : 39 ലക്ഷം വിദ്യാര്‍ത്ഥികള്‍; പഠനം ഓണ്‍ലൈനില്‍

കൊച്ചി: സംസ്ഥാനത്ത് പുതിയ സ്‌കൂള്‍, കോളജ് ഓണ്‍ലൈന്‍ അധ്യയന വര്‍ഷത്തിന് ഇന്നുമുതല്‍ തുടക്കമാകും. കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തില്‍ ഇത് രണ്ടാം തവണയാണ്‌ ഓണ്‍ലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്‌. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. സ്‌കൂളില്‍ രാവിലെ 8.30ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും.

കൈറ്റ് -വിക്ടേഴ്സ് ചാനല്‍ വഴി ഉദ്ഘാടനസമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും. 45 ലക്ഷത്തോളം കുട്ടികള്‍ ഇത്തവണ വീടുകളിലിരുന്ന്‌ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കാളികളാകും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി ടി ഉഷ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും
രാവിലെ 10.30ന് അങ്കണവാടി കുട്ടികള്‍ക്കുള്ള പുതിയ 'കിളിക്കൊഞ്ചല്‍ ക്ലാസുകള്‍' ആരംഭിക്കും.

രാവിലെ 10.30ന് അങ്കണവാടി കുട്ടികള്‍ക്കുള്ള പുതിയ 'കിളിക്കൊഞ്ചല്‍ ക്ലാസുകള്‍' ആരംഭിക്കും. പകല്‍ 11 മുതല്‍ യുഎന്‍ ദുരന്ത നിവാരണ വിഭാഗത്തലവന്‍ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യല്‍ പോളിസി അഡ്വൈസര്‍ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവര്‍ കുട്ടികളുമായി സംവദിക്കും. പകല്‍ രണ്ട്‌ മുതല്‍ മൂന്നുവരെ ചൈല്‍‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.