സ്വദേശികളുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 25,000 ദിർഹമാക്കി ഉയർത്തി ഷാർജ

സ്വദേശികളുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 25,000 ദിർഹമാക്കി ഉയർത്തി ഷാർജ

ഷാർജ: എമിറേറ്റിലെ സ്വദേശികളുടെ കുറഞ്ഞ പ്രതിമാസശമ്പളം 25,000 ദിര്‍ഹമാക്കി ഉയര്‍ത്തി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിറക്കി. നിലവില്‍ 17,500 ദി‍ർഹമായിരുന്ന ശമ്പളമാണ് 25,000 ആക്കി ഉയർത്തിയത്. സാമൂഹിക സേവന വകുപ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കുറഞ്ഞ ശമ്പളപരിധി വർദ്ധിപ്പിച്ചതെന്ന് ഷാ‍ർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. കുടുംബങ്ങളുടെ വരവ് ചെലവ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മാന്യമായി ജീവിക്കുന്നതിനുളള സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും അദ്ദേഹം ഷാ‍ർജ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ചെലവുകള്‍ കൂടുമ്പോള്‍ ശമ്പളവും അതുപോലെ വര്‍ദ്ധിക്കണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഷാര്‍ജയില്‍ 12,000ല്‍ അധികം തൊഴില്‍ അപേക്ഷകളുണ്ട്. ഒരു തൊഴിലന്വേഷകന് മുന്നിലും വാതിലുകള്‍ അടയില്ല. മതിയായ യോഗ്യതകള്‍ ഇല്ലാത്തവര്‍ക്ക് പോലും അവസരം നല്‍കും. താഴ്ന്ന വരുമാനക്കാര്‍ക്ക് മുന്നോട്ട് പോകുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുവെങ്കില്‍ താന്‍ അവരെ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. 2020 ഡിസംബറിലാണ് ഷാ‍ർജ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റ് പ്രഖ്യാപിച്ചത്. 33.6 ബില്ല്യണ്‍റെ ബജറ്റായിരുന്നു അന്ന് പ്രഖ്യാപിച്ചത്. ഇതിലെ 47 ശതമാനവും ശമ്പള ഇനത്തിലേക്കാണ് മാറ്റിവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.