കുവൈറ്റില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തും

കുവൈറ്റില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ അറിയിപ്പ് സ്‌കൂളുകള്‍ മാതാപിതാക്കള്‍ക്ക് അയച്ചുതുടങ്ങി. സെപ്റ്റംബര്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്ക് തീരുമാനം ബാധകമാണ്.

ഓരോ ഗ്രേഡ് ലെവലിനും ക്ലാസുകള്‍ ആരംഭിക്കാന്‍ വ്യത്യസ്ത തീയതിയാണ് അനുവദിച്ചിരിക്കുന്നത്. കിന്റര്‍ഗാര്‍ട്ടന്‍, ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 19 നും ബാക്കി പ്രാഥമിക വിദ്യാര്‍ഥികള്‍ക്ക് 20-നും മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 29 നും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ മൂന്നിനുമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ എത്തുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുന്‍പായി അധ്യാപകര്‍ ക്ലാസുകളില്‍ എത്തണം. വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ കുറഞ്ഞത് രണ്ടു മീറ്റര്‍ അകലം ഉറപ്പാക്കുന്ന രീതിയില്‍ ക്ലാസ് മുറികള്‍ ഒരുക്കണമെന്ന് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.