കോവിഡ് 1,800 കുട്ടികളെ അനാഥരാക്കി; കേരളത്തില്‍ 49 പേര്‍

കോവിഡ് 1,800 കുട്ടികളെ അനാഥരാക്കി; കേരളത്തില്‍ 49 പേര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും ലോക്ക്ഡൗണും രാജ്യത്തെ 1,​742 കുട്ടികളെ പൂര്‍ണമായും അനാഥരാക്കിയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതില്‍ 140 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 7,​464 പേര്‍ക്ക് മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടു.

മഹാമാരിയില്‍ അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച്‌ 25 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

വിവരങ്ങളുടെ പകര്‍പ്പ് കേസില്‍ അമിക്കസ് ക്യൂറിയായ ഗൗരവ് അഗര്‍വാളിനും സംസ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. മദ്ധ്യപ്രദേശിലാണ് (318)​ പൂര്‍ണമായും അനാഥരായ കുട്ടികളിലധികവും. പിന്നാലെ ബിഹാര്‍ (292)​,​ ഉത്തര്‍പ്രദേശ് (270)​ എന്നീ സംസ്ഥാനങ്ങളാണ്. ഇത് സംബന്ധിച്ച കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.