കേരളത്തില്‍ നിന്ന് ആദ്യമായി ഗ്ലൈഡര്‍ വിമാനം പറത്തിയ ഷീല രമണി വിരമിച്ചു

കേരളത്തില്‍ നിന്ന് ആദ്യമായി ഗ്ലൈഡര്‍ വിമാനം പറത്തിയ ഷീല രമണി വിരമിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ഗ്ലൈഡര്‍ വിമാനം പറത്തിയ ഷീല രമണി വിരമിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഔദ്യോഗിക പദവികളില്‍ നിന്നും ഷീല വിരമിച്ചത് തിരക്കുകളിലേക്കാണ്. ആയുര്‍വേദ ഡോക്ടര്‍, യോഗാധ്യാപിക, ഷൂട്ടിങ് ചാമ്പ്യന്‍ തുടങ്ങിയ നിരവധി വേഷങ്ങളിലേക്ക് ഇനി ഷീലയ്ക്ക് ചേക്കേറാം.

1984-െല റിപ്പബ്ലിക്ദിനാഘോഷത്തില്‍ ഷീല രമണി ഗ്ലൈഡര്‍ പറത്തിയപ്പോള്‍ കൈയടിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു. തമ്പാനൂര്‍ മോസ്‌ക് ലൈന്‍ ശ്രുതിയില്‍ പരേതനായ കെ.പി. ശ്രീധരന്‍-ലീലാഭായി ദമ്പതികളുടെ മകളായ ഷീല വഴുതക്കാട് വനിത കോളേജില്‍ പഠിക്കുമ്പോള്‍ എന്‍.സി.സി. കേഡറ്റായിരുന്നു.

അവിടെനിന്നും നേടിയ പരിശീലനങ്ങളാണ് ഷീല ഉയരങ്ങള്‍ താണ്ടാന്‍ കാരണമായത്. ചെറുവിമാനങ്ങള്‍ പറപ്പിക്കാനുള്ള പ്രൈവറ്റ് പൈലറ്റ് ലൈസന്‍സും ഇവര്‍ നേടിയിരുന്നു. 27 വര്‍ഷം മുമ്പാണ് കോഴിക്കോട്ടെത്തിയത്. കഴിഞ്ഞദിവസം എന്‍.എസ്.എസ്. വിഭാഗത്തില്‍ നിന്ന് അസി. രജിസ്ട്രാര്‍ ആയി വിരമിച്ചു. ഡോ. സാം എബനേസറാണ് ഭര്‍ത്താവ്.ഏക മകള്‍ ആദ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.