ആലപ്പുഴ: കുട്ടനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സേവ് കുട്ടനാട് എന്ന മുദ്രാവാക്യവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ദുരിതങ്ങള്‍ പേറുന്ന കുട്ടനാട്ടുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് രാത്രി ആറ് മണി മുതല്‍ എട്ട് മണി വരെ പ്രതിഷേധം സംഘടിപ്പിക്കും. മത രാഷ്ട്രീയ വ്യത്യാസമില്ലാതെ കുട്ടനാട്ടിലെ ജനവിഭാഗങ്ങള്‍ ഈ പ്രതിഷേധത്തിന്റെ മുന്‍ നിരയിലുണ്ടെന്ന് ക്യാമ്പയിന് നേതൃത്വം കൊടുക്കന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ സീന്യൂസ് ലൈവിനോട് വ്യക്തമാക്കി.
കുട്ടനാട്ടുകാര്‍ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ ആറുകളില്‍ നിന്നൊഴുകി വരുന്ന ജലം തടസ്സം കൂടാതെ ഒഴുകി കടലില്‍ പതിക്കണം. അതിന്റെ ഒഴുക്കിന് തടസ്സം നില്ക്കുന്ന മണലും, മാലിന്യങ്ങളും കുട്ടനാട്ടിലെ തോടുകളില്‍ നിന്ന് നീക്കം ചെയ്യുക, എ സി കനാല്‍ തുറക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ക്ക് നല്‍കിയില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അധികാരികള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും വരെ സമാധാന പരമായ പ്രതിനിഷേധ സമരങ്ങള്‍ നടത്താനാണ് പ്രദേശ വാസികളുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.