ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍

ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍. ഡൊമിനിക് പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസ്, ഡൊമിനിക്കനാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി. ചോക്സി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി അംഗീകരിക്കാനാവുന്നതല്ലെന്നും അതിനാല്‍ പരിഗണിക്കേണ്ടതില്ലെന്നും ഡൊമിനിക്കന്‍ കോടതിയില്‍ അറിയിച്ചു.

ഡൊമിനിക്കയില്‍ അറസ്റ്റിലായതിനു പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് ചോക്സിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചത്. ചോക്സിയെ തട്ടിക്കൊണ്ടുപോവുകയും ബലം പ്രയോഗിച്ച് ഡൊമിനിക്കയില്‍ എത്തിക്കുകയുമായിരുന്നുവെന്നാണ് അഭിഭാഷകന്‍ പറയുന്നത്. അതേസമയം ചോക്സി ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് ചോക്സി ഡൊമിനിക്കയില്‍ പിടിയിലാവുന്നത്. ഇന്ത്യക്ക് കൈമാറുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെ ആയിരുന്നു ഇത്. വാദത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം ചോക്സി പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.