തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി. വികസനം ലക്ഷ്യമിടുന്ന പോസ്റ്റീവ് ബജറ്റാണിതെന്ന് തന്റെ ആദ്യ ബജറ്റവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിലെ എല്ലാം നിര്‍ദേശങ്ങളും നടപ്പാക്കും. പ്രകടനപത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ കൃത്യമായി നടപ്പാക്കും. ആഭ്യന്തര ഉത്പാദനത്തില്‍ 3.8 ശതമാനം ഇടിവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജിഎസ്ടി നഷ്ട പരിഹാരം വൈകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ഇതുവരെയുള്ള പ്രഖ്യാപനങ്ങള്‍:
കാര്‍ഷിക മേഖലയ്ക്ക് രണ്ടായിരം കോടി രൂപയുടെ വായ്പ
ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണ നടപടി
പകര്‍ച്ചവ്യാധികള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്ക്
സാമ്പത്തിക പുനരജ്ജീവന പദ്ധതി നടപ്പാക്കും
എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കും
വാക്സിന്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 10 കോടി രൂപ
18 വയസിന് മുകളിലുളളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആയിരം കോടി
8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും
20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.