നെസ്‌കോമിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് വാക്‌സിന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

നെസ്‌കോമിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് വാക്‌സിന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കോവിഡ് മഹാമാരി കാലത്ത് ആശയവിനിമയം എന്നത് മരുന്നിനൊപ്പം തന്നെ ഗുണകരമാണ്. അതുകൊണ്ടു തന്നെ അത് അവഗണിക്കാനാവില്ല. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയുടെ ബഹുഭാഷാ സാംസ്‌കാരിക ഫാബ്രിക്കിന്റെ പശ്ചാത്തലത്തില്‍ നെസ്‌കോം സംഘടിപ്പിച്ച കോവിഡ് വാക്‌സിന്‍ കാമ്പയിന്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജൂണ്‍ ഒന്നിന് സൂം പ്ലാറ്റ്‌ഫോം വഴിയാണ് ക്യമ്പയിന്‍ സംഘടിപ്പിച്ചത്.

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ വിവിധ മാധ്യമ വിഭാഗങ്ങളിലെ അംഗങ്ങള്‍ എന്ന നിലയില്‍ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയാണ് തങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് നെസ്‌കോം ചെയര്‍മാന്‍ റവ. ആല്‍ബര്‍ട്ട് ഹെമ്രോം തന്റെ സന്ദേശത്തില്‍ പറഞ്ഞു. എല്ലാ സാഹചര്യങ്ങളിലും ഞങ്ങള്‍ ആവശ്യങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നു. കോവിഡിന്റെ ഏറ്റവും നിര്‍ണായകമായ ഈ കാലഘട്ടത്തില്‍ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കുന്നതിന് ഓരോ ദിവസവും തികയാതെ വരുന്നു.


സഭയുടെ മാധ്യമ ശുശ്രൂഷ എല്ലാ സാഹചര്യങ്ങളിലും എല്ലാ സ്ഥലങ്ങളിലും ശക്തമായി പ്രവര്‍ത്തിക്കുന്നു. നമുക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കുക എന്നതാണ് മാധ്യമ മന്ത്രാലയത്തിന്റെ പ്രാഥമിക ദൗത്യം. സഭയിലും സമൂഹത്തിലും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ മാധ്യമ മന്ത്രാലയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാനസികവും ശാരീരികവുമായ സഹായം, മനഃ ശാസ്ത്രപരമായ സഹായം, കൗണ്‍സിലിംഗ്, എന്നിങ്ങനെ ജനങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ സഹായിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിറവേറ്റുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും ബിഷപ്പ് ആല്‍ബര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

കോവിഡിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഓരോരുത്തരുടേയും പ്രാദേശിക ഭാഷകളില്‍ കഴിയുന്നത്ര ഓഡിയോ, വീഡിയോ പ്രൊഡക്ഷനുകള്‍ നിര്‍മ്മിക്കുന്നതിനും അതിന് വേണ്ട സഹായങ്ങളും ഉറപ്പ് നല്‍കി. അതിന് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. വാക്‌സിനുകള്‍ എടുക്കുന്നതിനും, സര്‍ക്കാര്‍ നിയമം എസ്ഒപികള്‍ അനുസരിക്കുന്നതിന് ആളുകള്‍ക്ക് വേണ്ട അറിവ് പകര്‍ന്ന് നല്‍കുക, സര്‍ക്കാരിനും എന്‍ജിഒകള്‍ക്കുമൊപ്പം സഹായം വേണ്ടവര്‍ക്ക് ചെയ്തുകൊടുക്കുക. ഇതിനായി ഒന്നിച്ച് അണിചേരാമെന്ന് അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കി.
അതിജീവിച്ചവരുടെ കഥകള്‍ തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രസിദ്ധീകരിക്കുന്നുവെന്നും ഷില്ലോംഗ് അതിരൂപതയിലെ സാസ്‌കോം ഡയറക്ടര്‍ ഫാ.  പയസ് ഷാഡാപ്  പറഞ്ഞു. സിസ്റ്റര്‍ യൂജീനിയ ലാലു എഫ്എംഎ ഫോണിലൂടെ തന്റെ സഭയിലെ സിസ്റ്റേഴ്‌സ് ചെയ്ത സേവനങ്ങള്‍ വിവരിച്ചു. 'ഞങ്ങള്‍ കൊല്‍ക്കത്ത പ്രവിശ്യയിലെ നിതികയുടെ കാറ്റെറ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിക്കുന്നു. ഓരോ സിസ്റ്റേഴും ഫോണിലൂടെ ആളുകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ എപ്പോഴും സന്നദ്ധരാണ്.


ഞങ്ങളുടെ രണ്ട് സിസ്റ്റമാര്‍ യുവജന കേന്ദ്രങ്ങളില്‍ വേണ്ട സഹായങ്ങള്‍ നല്‍കുന്നു. കോവിഡ് രോഗികളെ സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനയും തയ്യാറാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രാര്‍ത്ഥനയിലൂടെയും പ്രത്യാശയുടെ സന്ദേശങ്ങള്‍ അയച്ചുകൊണ്ടും ഞങ്ങള്‍ ആളുകളിലേക്ക് എത്തിച്ചേരുന്നുവെന്നും
അദ്ദേഹം മീറ്റിങ്ങില്‍ വ്യക്തമാക്കി.


മണിപ്പൂരില്‍ നിന്നുള്ള ഫാ. ബ്ലാസിയസ് ടെറ്റ് എസ്ഡിബി രണ്ട് യൂട്യൂബ് ചാനലുകളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഡിവിഷന്‍ എക്കോസ്, ജീവന്‍ ദഹര്‍ ദിബ്രുഗ മൃവ ് എന്നിവയിലൂടെ മാധ്യമ മന്ത്രാലയം സാധാരണ ഡിംപൂര്‍ ലിങ്കിനും സെയില്‍സിയന്‍ പ്രവിശ്യയുടെ വെബ്സൈറ്റിന്റെ ദൈനംദിന അപ്ഡേറ്റിനും പുറമെ പ്രവര്‍ത്തിക്കുന്നു. ഫാ. ഇഗ്‌നെസ് ഹാന്‍സ് ഒരു യൂട്യൂബ് ചാനല്‍ സൃഷ്ടിച്ചു, യൂത്ത് ഡിസിഡ്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമുള്ള ഒരു സമ്മാനം. അതിലൂടെ വിദ്യാര്‍ത്ഥികളുമായും യുവാക്കളുമായും ബന്ധപ്പെട്ട വീഡിയോകള്‍ പങ്കിടുന്നു. ഇംഗ്ലീഷ്, ഹിന്ദി, സാദ്രി എന്നീ മൂന്ന് ഭാഷകളിലാണ് ഇത് ചെയ്യുന്നത്.
അരുണാചല്‍ പ്രദേശിലെ മിയാവോയില്‍ നിന്നുള്ള ഫാ. ഫെലിക്‌സ്, കോവിഡ് അനുബന്ധ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഭരണകൂടവുമായി കൈകോര്‍ത്തുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് പങ്കുവെച്ചു. 'തങ്ങള്‍ കോവിഡ്, വാക്‌സിന്‍ എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്ക് ആധികാരിക സന്ദേശങ്ങള്‍ നല്‍കി സംസ്ഥാന പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കുന്നുവെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ 'ഞങ്ങള്‍ മറികടക്കും' എന്ന പേരില്‍ ഒരു സംരംഭം രൂപീകരിച്ചിട്ടുണ്ട്. അവിടെ പാട്ടുകള്‍, വീഡിയോകള്‍, ഫോട്ടോകള്‍ തുടങ്ങിയ രൂപത്തില്‍ പോസിറ്റീവ് സ്റ്റോറികള്‍ പങ്കിട്ട് സര്‍ക്കാരുമായി സഹകരിക്കുന്നു. സര്‍ക്കാര്‍ തങ്ങളുടെ സേവനങ്ങളില്‍ ഏറെ തൃപ്തരാണ്. മിയാവോ രൂപതയുടെ ഫേസ്ബുക്ക് പേജുകള്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ആളുകള്‍ക്ക് അവരുടെ സംശയങ്ങളും ഉത്കണ്ഠകളും പ്രകടിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ സഹകരണ മാധ്യമ ശുശ്രൂഷയെ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യാതിഥിയായിരുന്ന അലന്‍ ബ്രൂക്‌സ് സംസാരിച്ചു. ഈ സംരംഭത്തിലൂടെ തങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.


പരിപാടിയില്‍ വിശിഷ്ടാതിഥിയായിരുന്ന ഫാ. ജോസഫ് മണികാഥന്‍ ടെലിഫോണ്‍, സോഷ്യല്‍ മീഡിയ, സൂം എന്നിവയിലൂടെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനെപ്പറ്റി ഒരു ഇടവക വികാരി എന്ന നിലയില്‍ തന്റെ സാക്ഷ്യം നല്‍കി. 'നെറ്റ്വര്‍ക്ക്, വൈദ്യുതി പ്രശ്നങ്ങള്‍ കാരണം ഞങ്ങളുടെ പരിപാടികളില്‍ പൂര്‍ണ്ണമായ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിക്കുന്നില്ല. സന്ദേശം നല്‍കുകയും, പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഫാ. ജോസഫ് വ്യക്തമാക്കി. ചര്‍ച്ചയില്‍ പ്രധാനമായും നിറഞ്ഞ് നിന്ന വിഷയം കോവിഡ് മാഹാമാരിയുടെ അപകടസാധ്യത തന്നെയാണ്. ഈ അഭിപ്രായമാണ് ഏകകണ്ഠമായി ചര്‍ച്ചയില്‍ പ്രതിധ്വനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.