ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിനുശേഷം നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചത്. 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ ഇളവുകള്‍ നല്‍കും. കോയമ്പത്തൂർ, നില്‍ഗിരീസ്, തിരിപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടിനം , മൈലാദുതുറൈ എന്നിവിടങ്ങളിലാണ് ടിപിആര്‍ കൂടുതലുള്ളത്.
അതേസമയം ഇളവുകളോടെയാണ് ഇക്കുറി ലോക്ക്ഡൗണ്‍ നിലവില്‍വരുന്നത്. പലചരക്ക് കട, പച്ചക്കറി കട, ഇറച്ചി മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാവിലെ ആറ് മുതല്‍ അഞ്ച് വരെ എല്ലാ ജില്ലകളിലും തുറക്കാന്‍ അനുമതിയുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. രജിസ്‌ട്രേഷനുകള്‍ക്കായി സബ്-ട്രഷറി ഓഫീസുകളില്‍ 50 ടോക്കണ്‍ വീതം ദിവസേന നല്‍കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.