ടൗട്ടെ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് 1200 രൂപ സഹായധനം

ടൗട്ടെ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് 1200 രൂപ സഹായധനം

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ആറു ദിവസത്തെ സഹായധനം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മെയ് 13 മുതല്‍ 18 വരെ ആറു ദിവസം കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ആറു ദിവസം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. തൊഴില്‍ നഷ്ടപ്പെട്ട ആ കാലയളവിലേക്ക് അവര്‍ക്ക് ഒരു സഹായധനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ ആശ്വാസ നിധിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 1,24,970 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത 28,070 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ദിവസേന 200 രൂപ വീതം ആറു ദിവസത്തേക്ക് 1,200 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വൈകാതെ തന്നെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ തുക വിതരണം ചെയ്തു തുടങ്ങുമെന്നു മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.