തിരുവനന്തപുരം: ലോക കൈകഴുകല്‍ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കോവിഡ് പ്രതിരോധം ഫലപ്രദമാക്കുന്നതിന് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായാണ് കൈകഴുകല്‍ ദിനം ആചരിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫലപ്രദമായി കൈകഴുകലിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ലോക കൈകഴുകല്‍ ദിനമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കോവിഡ്-19 ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടാവുന്നതാണ്. നമ്മള്‍ തൊടുന്ന ഏത് പ്രതലത്തില്‍ നിന്നും വൈറസ് കൈയ്യില്‍ പറ്റാം. അതിനാല്‍ കൈകള്‍ ഫലപ്രദമായി കഴുകാതെയോ സാനിറ്റൈസ് ചെയ്യാതെയോ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ സോപ്പ് കൊണ്ട് തന്നെ കൈ കഴുകുന്നതാണ് ഏറ്റവും നല്ലതെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.