മതം മാറി ഐ.എസില്‍ ചേര്‍ന്ന മലയാളി ക്രിസ്ത്യന്‍ യുവാവ് ലിബിയയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മതം മാറി ഐ.എസില്‍ ചേര്‍ന്ന മലയാളി ക്രിസ്ത്യന്‍ യുവാവ് ലിബിയയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്ന മലയാളി ക്രിസ്ത്യന്‍ യുവാവ് ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട രക്തസാക്ഷി പട്ടികയിലാണ് മലയാളി എന്‍ജിനീയര്‍ കൊല്ലപ്പെട്ട വിവരമുള്ളത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ ശേഷമാണ് ഐ.എസില്‍ ചേര്‍ന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇയാളുടെ യഥാര്‍ത്ഥ പേരും മറ്റ് വിവരങ്ങളും പുറത്തു വന്നിട്ടില്ല. ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമായ യുവാവ് ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴാണ് ഇസ്ലാം മതം സ്വീകരിച്ചത്. വിദേശത്തേക്കു ജോലിക്ക് പോകുന്നതിന് മുന്‍പ് ബംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്.

യുവാവിന്റെ പേര് അബൂബക്കര്‍ അല്‍ ഹിന്ദി എന്നാണെന്നു ഐഎസ് വ്യക്തമാക്കുന്നു. എന്നാല്‍ മതപരിവര്‍ത്തനത്തിനു മുന്‍പുള്ള പേര് വെളിപ്പെടുത്തിയിട്ടില്ല. ആഫ്രിക്കന്‍ വന്‍കരയില്‍ കൊല്ലപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണിയാള്‍.

സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരരുടെ യഥാര്‍ഥ പേര് വിവരങ്ങള്‍ ഐ.എസ് പുറത്തുവിട്ടിരുന്നു. അബൂബക്കറിന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് ഒരു രഹസ്യ സ്വഭാവം ഐ.എസ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഗള്‍ഫിലേക്ക് പോകുന്നതിനുമുന്‍പ് അബുബക്കര്‍ ബംഗളുരുവില്‍ ജോലി ചെയ്തിരുന്ന വിവരം മാത്രമാണ് ഐ.എസ് നല്‍കുന്നത്.

ഗള്‍ഫില്‍ നിന്നും ഇന്ത്യയിലെത്തിയ ഇയാള്‍ സ്വന്തം വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷമാണ് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ലിബിയയില്‍ എത്തി മൂന്ന് മാസത്തിന് ഒരു ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായും രേഖയില്‍ പറയുന്നു. എന്നാല്‍ എപ്പോഴാണ് സംഭവം നടന്നതെന്നും വ്യക്തമല്ല. കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്താനിലേക്കും നിരവധി പേര്‍ ഐഎസിനു വേണ്ടി ഭീകരപ്രവര്‍ത്തനത്തിന് പോയിട്ടുണ്ട്. ഇതില്‍ പലരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.