ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് സൗദിയില്‍ അംഗീകാരം

ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് സൗദിയില്‍ അംഗീകാരം

റിയാദ്: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന്‍ സൗദി അറേബ്യയിലെ അസ്ട്രസെനക്ക വാക്സിന് തുല്യമാണെന്ന് സൗദി അധികൃതർ അറിയിച്ചതായി ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ്. ഇതോടെ കോവിഷീല്‍ഡ് വാക്സിനെടുത്തവർക്ക് സൗദിയിലേക്ക് യാത്രചെയ്യാനുളള സാധ്യതയാണ് തെളിയുന്നത്.


ഇന്ത്യയില്‍ കോവിഷീല്‍ഡെന്ന പേരിലുളള വാക്സിന്‍ സൗദി അറേബ്യയില്‍ ഓക്സ്ഫർഡ് അസ്ട്രാസെനക്കയെന്ന പേരിലാണ് രജിസ്ട്രർ ചെയ്തിട്ടുളളത്. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് പോകാനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുളളവർക്ക് ഇതുവരെയും നേരിട്ട് സൗദി അനുമതി നല്‍കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.