ന്യൂഡല്‍ഹി: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി.ടി തോമസ്, ടി. സിദ്ധിഖ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ നിയമിച്ചു. കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
സമുദായ, പ്രാദേശിക സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ നിയമനം. നേരത്തെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന കെ.വി. തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
കെപിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചു കൊണ്ട് കെപിസിസിയുടെ തലപ്പത്ത് വലിയ അഴിച്ചുപണിക്കാണ് ഹൈക്കമാന്‍ഡ് തുടക്കമിട്ടിരിക്കുന്നത്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുന്ന കാര്യത്തിലും മറ്റ് അഴിച്ചുപണികളുടെ കാര്യത്തിലും വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാകും. അടിമുടി അഴിച്ചു പണിയാണ് ലക്ഷ്യമിടുന്നതെന്ന് കെ.സുധാകരനും വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.