ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവിന് അനുമതി നല്‍കി മുല്ലപ്പള്ളിയുടെ പടിയിറക്കം

ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവിന് അനുമതി നല്‍കി മുല്ലപ്പള്ളിയുടെ പടിയിറക്കം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് ഇന്ദിര ഭവനിലെ ജീവനക്കാര്‍ക്ക് ചെറിയ ശമ്പള വര്‍ധനവ് നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍. ആയിരം രൂപവീതം ജീവനക്കാര്‍ക്ക് കൂടും. കോവിഡ് കാലത്ത് രോഗവ്യാപനം കണക്കിലെടുക്കാതെ ജോലിക്കുവന്നവര്‍ക്ക് നേരത്തേ അദ്ദേഹം 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു.

എ.ഐ.സി.സിയോട് മുല്ലപ്പള്ളിയുടെ കാലത്ത് പ്രവര്‍ത്തന ഫണ്ട് ചോദിച്ചിരുന്നില്ല. അദ്ദേഹം നടത്തിയ കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് നടത്തിപ്പിനായി ചെലവഴിച്ചത്. ഗണ്യമായ തുക മിച്ചംവെക്കാനും കഴിഞ്ഞു. ഏതുനിമിഷവും പുതിയ പ്രസിഡന്റ് സംബന്ധിച്ച പ്രഖ്യാപനം വരാമെന്നതിനാല്‍ സ്ഥാനമൊഴിയാന്‍ അദ്ദേഹം തയ്യാറെടുപ്പ് നടത്തിയിരുന്നു. പ്രഖ്യാപനം വന്നപ്പോള്‍ത്തന്നെ സുധാകരനെ വിളിച്ച് അഭിനന്ദിക്കുകയും ചുമതല ഏറ്റെടുക്കുന്നത് എപ്പോഴെന്നു തിരക്കുകയും ചെയ്തു. ബുധനാഴ്ച ഓഫീസില്‍ വന്ന് അക്കാര്യങ്ങള്‍ സംസാരിക്കാമെന്ന് സുധാകരന്‍ മറുപടി നല്‍കി. ഓഫീസിലുള്ള ഗാന്ധിപ്രതിമയില്‍ വണങ്ങിയാണ് മുല്ലപ്പള്ളി പടിയിറങ്ങിയത്. പാര്‍ട്ടിയുടെ കാര്‍ തിരിച്ചേല്‍പ്പിച്ച് വീട്ടില്‍നിന്നു വരുത്തിയ സ്വന്തം അംബാസഡര്‍ കാറിലായിരുന്നു മടക്കയാത്ര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.