അതിരമ്പുഴ: പ്രശസ്ത വചന പ്രഘോഷകനും അതിരമ്പുഴ കാരിസ് ഭവൻ അസിസ്റ്റന്റ് ഡയറക്ടറുമായ എംഎസ്എഫ്എസ് വൈദികൻ ഫാ. അനീഷ് മുണ്ടിയാനിക്കൽ(40) അന്തരിച്ചു.
കോവിഡുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം ഇന്ന് പുലർച്ചെ 1.30നാണ് മരണം. മൃത സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് രണ്ടിന് കാരിസ് ഭവനിൽ ആരംഭിക്കും തുടർന്ന് ഏറ്റുമാനൂരിലെ എസ്എഫ്എസ് സെമിനാരിയിൽ സംസ്കരിക്കും.
കണ്ണൂർ കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ മുണ്ടിയാനിക്കൽ അബ്രഹാം - തങ്കമ്മ ദമ്പതികളുടെ മകനായിരുന്നു ഫാ. അനീഷ്.
2010 ഡിസംബർ 30ന് തിരുപ്പട്ടം സ്വീകരിച്ചത്. 2012 മുതൽ കാരിസ് ഭവൻ അസിസ്റ്റന്റ് ഡയറക്ടർ ആണ്. അച്ഛന്റെ നേതൃത്വത്തിൽ നടന്ന ധ്യാനങ്ങളിൽ പ്രാർത്ഥനകളിലുമായി അനേകായിരങ്ങൾ രോഗസൗഖ്യം നേടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.
അദ്ദേഹത്തിന്റെ വചന പ്രഘോഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി അനീഷ് അച്ഛന്റെ രോഗ സൗഖ്യത്തിനായി വിശ്വാസികൾ പ്രാർത്ഥനയിൽ ആയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.