യുഎഇയു വിദ്യാർത്ഥികളുടെ 41-ാം ബാച്ച് ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത് ദുബായ് ഭരണാധികാരി

യുഎഇയു വിദ്യാർത്ഥികളുടെ 41-ാം ബാച്ച് ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത് ദുബായ് ഭരണാധികാരി

അബുദാബി: അൽ ഐൻ യുഎഇയു സർവ്വകലാശാലയിലെ 41-ാം ബാച്ച് വിദ്യാർത്ഥികളുടെ ബിരുദ ദാനച്ചടങ്ങില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു. ബിരുദ ധാരികളെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു.


രാജ്യത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണ്, നമ്മുടെ വികസന യാത്രയിൽ നിങ്ങളും ചേരുന്നു. നിങ്ങളുടെ രാജ്യം നിങ്ങളുടെ ഭാവിയിൽ വളരെയധികം പ്രതീക്ഷ വയ്ക്കുന്നു, അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സാംസ്കാരിക ഉപദേഷ്ടാവും യുഎഇയു ചാൻസലറുമായ സാകി അൻവർ നുസിബെ, ബിരുദ ദാനച്ചടങ്ങിൽ പങ്കെടുത്തതിന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നന്ദി പറഞ്ഞു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിലാണ് സർവ്വകലാശാലയുടെ പ്രവർത്തനം.

346 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും കോളേജ് ഓഫ് മെഡിസിൻ ആൻ്റ് ഹെൽത്ത് സയൻസസിലെ 62 വിദ്യാർത്ഥികളും ഉൾപ്പെടെ 2,725 വിദ്യാർത്ഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.