റംസിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കി പോലീസ്

റംസിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കി പോലീസ്

കൊല്ലം: കൊട്ടിയത്തെ റംസിയുടെ മരണത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. കൊട്ടിയം, കണ്ണനല്ലൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ളതാണ് സംഘം. സൈബര്‍ സെല്‍ അംഗങ്ങളും രണ്ട് വനിതാ പൊലീസുകാരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.

കുടുംബാംഗങ്ങളുടെ പങ്ക് ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കും. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം.

അതേസമയം, പ്രതി ഹാരിസിനെ അന്വേഷണസംഘം 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.