കോവിഡ് വാക്സിൻ എടുത്തവരിലും ഡെല്‍റ്റാ വേരിയന്റ്; ഞെട്ടിക്കുന്ന കണ്ടെത്തലുമായി എയിംസ്

കോവിഡ് വാക്സിൻ എടുത്തവരിലും  ഡെല്‍റ്റാ വേരിയന്റ്; ഞെട്ടിക്കുന്ന കണ്ടെത്തലുമായി എയിംസ്

ന്യൂഡല്‍ഹി: കോവിഷീല്‍ഡ്, കോവാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തവ‌ര്‍ക്കും കോവിഡ് രോഗബാധയുണ്ടാക്കാൻ ഡെല്‍‌റ്റാ വേരിയന്റിന് (ബി 1.617.2)കഴിയുമെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി എയിംസ്. ഡല്‍ഹി എയിംസ് സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള‌ളത്.

ഡെല്‍റ്റാ വേരിയന്റ് വാക്‌സിനെടുത്തവരില്‍ അതിന്റെ ഫലം കുറയ്‌ക്കുന്നു എന്ന കണ്ടെത്തലിന് പിന്നാലെയാണ് ആശങ്കയുളവാക്കുന്ന ഈ കണ്ടെത്തല്‍. വാക്‌സിന്‍ എടുത്തവരിലും കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത് ഈ വേരിയന്റ് കാരണമാണ്. 63 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതില്‍ 36 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും 27 പേര്‍ക്ക് ഒറ്റ ഡോസുമാണ് നല്‍കിയത്. ഇതില്‍ 10 പേ‌ര്‍ക്ക് കോവിഷീല്‍ഡും 53 പേര്‍ക്ക് കോവാക്‌സിനുമാണ് നല്‍കിയത്. ഇവരില്‍ 41 പേ‌ര്‍ പുരുഷന്മാരും 22 സ്‌ത്രീകളുമാണ്.

രണ്ട് ഡോസ് എടുത്തവരില്‍ 60 ശതമാനം പേരിലും ഒറ്റഡോസ് എടുത്തവരില്‍ 77 ശതമാനം പേരിലും ഡെല്‍‌റ്റാ വേരിയന്റ് സാന്നിദ്ധ്യം കണ്ടെത്തി. വാക്‌സിനെടുത്തവരിലും തലവേദന, ഉയര്‍ന്ന അളവിലെ പനി, ശ്വാസതടസം എന്നിവ നേരിട്ടവരില്‍ നിന്നെടുത്ത സാമ്പിളുകൾ പഠിച്ചപ്പോഴാണ് ഈ കണ്ടെത്തല്‍.

എന്നാല്‍ പരിശോധന നടത്തിയവര്‍ക്ക് ആര്‍ക്കും ജീവഹാനി ഉണ്ടായില്ലെന്നും രോഗത്തെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഫലപ്രദമായിരുന്നു എന്നും എയിംസ് അധികൃതര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.