ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. കേസിലെ പ്രതികളുടെ ഉന്നത ബന്ധം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൽ ഒതുങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേസിൽ മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം ഉണ്ടായന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് വിളിച്ച വാർത്താ സമ്മേളനത്തിലാണ് വി.മുരളീധരൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജൻസി എന്ന് വ്യക്തമാക്കിയിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ടവർ തന്നെ, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് സർക്കാരിൽ സ്വാധീനമുള്ളവർക്ക് കേസുമായി ബന്ധമുണ്ടെന്നാണ്. കേസിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവർക്ക് പ്രിൻസിപ്പൽ സെക്രട്ടറിയുമായി മാത്രമല്ല ബന്ധമെന്നും അതിനും അപ്പുറത്തേക്കുമുണ്ടെന്നും മുരളീധരൻ ആരോപിച്ചു.
മൂന്ന് മാസത്തിനിടയിൽ കേസിൽ തെളിവുകൾ നശിപ്പിക്കാനുള്ള രണ്ട് ശ്രമങ്ങളുണ്ടായതായി അദ്ദേഹം ആരോപിച്ചു. സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം തെളിവ് നശിപ്പിക്കാനാണെന്നും മുഖ്യമന്ത്രിയുടെ വീട്ടിലെയും സെക്രട്ടറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പറയുന്നുവെന്നത് കള്ളത്തരമാണെന്നും വി മുരളീധരന് ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.