ബഹാമസിന് സഹായഹസ്തവുമായി മലയാളികൾ

ബഹാമസിന് സഹായഹസ്തവുമായി മലയാളികൾ

മയാമി: പതിനായിരങ്ങളെ നിത്യ ദുരിതത്തിലാക്കിയും നാല്‍പ്പതിലധികംപേരുടെ ജീവന്‍ അപഹരിച്ചു ബഹാമസിൽ ഡോറിയന്‍ ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റ് ബഹാമസിലെ അബാക്ക ദ്വീപിനെ തകര്‍ത്ത് തരിപ്പണമാക്കി. ഈ നിസഹായ അവസ്ഥയിൽ ദ്വീപ സമൂഹത്തിന് കൈത്താങ്ങാകുവാന്‍ മയാമിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങി. 


സമുദ്രനിരപ്പില്‍ നിന്നും 40 അടി മാത്രം ഉയരമുള്ള അബാക്ക ദ്വീപില്‍ ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറി. പതിമൂവായിരം വീടുകള്‍ തകരുകയും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.  കൊടുങ്കാറ്റ് തകര്‍ത്ത ബഹാമസില്‍ 70,000 പേരാണ് ദുരിതാശ്വാസത്തിനായി കേഴുന്നത്.

മയാമിയിലെ വിവിധ മലയാളി സംഘടനകളുടെയും, വിവിധ മതസമൂഹത്തിന്റേയും പള്ളികളുടേയും നേതൃത്വത്തില്‍ ചുരുങ്ങിയ സമയംകൊണ്ട് ആഹാരസാധനങ്ങളും, പൊതു അവശ്യസാധനങ്ങളും, കുട്ടികള്‍ക്കുള്ള വിവിധ സാധനങ്ങളും, സാനിട്ടറി നാപ്കിനുകളും, കുടിവെള്ളവും തുടങ്ങി ജനറേറ്ററും, ഗ്യാസ് സ്റ്റൗവുകളും മറ്റും ദിവസങ്ങള്‍ക്കകം ശേഖരിച്ചു. 

ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ സത്കര്‍മ്മം ഫ്ലാഗ് ഓഫ് ചെയ്തു. മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും (എം.എ.എസ്.സി) ഓറഞ്ച് വിങ് ഏവിയേഷനും ഇവരെ സഹായിക്കുന്നതിനായി ഒന്നിച്ചു കൂടി. ലഭിച്ച സാധനങ്ങള്‍ തരംതിരിച്ച് പായ്ക്ക് ചെയ്ത് പോംബനോ ബീച്ച് എയര്‍പോര്‍ട്ടില്‍ നിന്നു ഓറഞ്ച് വിങ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ചെറുവിമാനങ്ങളില്‍ നേരിട്ട് ബഹാമസില്‍ എത്തിച്ചു. അങ്ങനെ മലയാളികള്‍ സഹായ ഹസ്തത്തിന് പുതിയൊരു  നാഴികകല്ലായി ഈ ദ്വീപ സമൂഹം മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.