കാസർകോട് – തിരുവനന്തപുരം സിൽവർ‌ലൈൻ വേഗ റെയില്‍ സ്ഥലമെടുപ്പ്: നഷ്ടപരിഹാരം നാലിരട്ടി വരെ

കാസർകോട് – തിരുവനന്തപുരം സിൽവർ‌ലൈൻ വേഗ റെയില്‍ സ്ഥലമെടുപ്പ്: നഷ്ടപരിഹാരം നാലിരട്ടി വരെ

തിരുവനന്തപുരം: വേഗ റെയിൽ പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കു വിപണി വിലയുടെ രണ്ടു മുതൽ നാലു വരെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകും. പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷ (കെ–റെയിൽ) നാണ് ഈ കാര്യം വ്യക്തമാക്കി.

കാസർകോട് – തിരുവനന്തപുരം സിൽവർ‌ലൈൻ വേഗ റെയിൽപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കാണ് കെ–റെയിൽ നഷ്ടപരിഹാരം നൽകുന്നത്. വീട്, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്ക് മൂല്യത്തിന്റെ ഇരട്ടിത്തുക ഇതുവഴി ലഭിക്കും. 15 മീറ്റർ മുതൽ 25 മീറ്റർ വരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുകയെന്നു എംഡി വി. അജിത് കുമാർ പറഞ്ഞു.

പാതയ്ക്കു സമീപമായി സർവീസ് റോഡുകൾ വരുന്നതോടെ ഭൂമി വിട്ടു നൽകുന്നവർക്കു മെച്ചപ്പെട്ട റോഡ് സൗകര്യം ലഭിക്കും. അതോടൊപ്പം ഭൂമിവിലയും വർധിക്കും. നെൽപാടങ്ങളും കെട്ടിട സമുച്ചയങ്ങളും ഒഴിവാക്കി 88 കിലോമീറ്ററിൽ ആകാശപ്പാതയാണു നിർമിക്കുക. പാത നിർമാണവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും അര ലക്ഷം തൊഴിലവസരങ്ങൾ ലഭിക്കും.

എന്നാൽ നിലവിലുളള റെയിൽപാതകൾ, ദേശീയ പാതകൾ, സംസ്ഥാന പാതകൾ, മറ്റു റോഡുകൾ എന്നിവ സിൽവർ ലൈൻ മുറിച്ചു കടക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മേൽപ്പാലങ്ങൾ, അടിപ്പാതകൾ, ഫ്ലൈ ഓവറുകൾ എന്നിവ നിർമിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.