ദുബായിയുടെ വിദേശ നിക്ഷേപത്തില്‍ 10 ശതമാനം വളർച്ച രേഖപ്പെടുത്തി

ദുബായിയുടെ വിദേശ നിക്ഷേപത്തില്‍ 10 ശതമാനം വളർച്ച രേഖപ്പെടുത്തി

ദുബായ്: ദുബായിയുടെ വിദേശനിക്ഷേപത്തില്‍ പത്ത് ശതമാനം വള‍ർച്ച രേഖപ്പെടുത്തി. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ വർഷം ആദ്യപാദത്തിലെ കണക്ക് പുറത്തുവിട്ടത്.

ജനുവരി മുതല്‍ മാർച്ച് വരെയുളള കണക്കുകള്‍ പ്രകാരം ദുബായിലെ വിദേശ നിക്ഷേപം 354 ബില്ല്യണ്‍ ദിർഹമാണ്. കയറ്റുമതിയിൽ 25 ശതമാനം വളർച്ചയുണ്ടായി 50.5 ബില്യൺ ദിർഹവും ഇറക്കുമതി ഒമ്പത്​ ശതമാനം വർധനവോടെ 204.8 ബില്യൺ ദിർഹവുമായി. കോവിഡ് സാഹചര്യത്തിലും ദുബായ് നേടിയ വളർച്ചയുടെ അടിത്തറ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീർഘ വീക്ഷണമാണെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

കോവിഡ് സമയത്ത് പ്രഖ്യാപിച്ച ഉത്തേജന പാക്കേജും ഗുണം ചെയ്തുവെന്നും ഹംദാന്‍ വിലയിരുത്തി. . ലോകത്തിലെ ഏറ്റവും വലിയ പ്രദ‍ർശനമായ എക്​സ്​പോ 2020ന്​​ ആതിഥ്യം വഹിക്കുന്നതുവഴി ആഗോള സമ്പദ്​ വ്യവസ്​ഥയുടെ വീണ്ടെടുപ്പിന്​ ദുബായ് സുപ്രധാന സംഭാവന നൽകുമെന്നും ഷെയ്ഖ്​ ഹംദാൻ പറഞ്ഞു.

വ്യാപാരത്തില്‍ ചൈന ഒന്നാമത്.

44 ബില്ല്യണ്‍ ദിർഹത്തിന്റെ വ്യാപാരവുമായി ചൈനയാണ് യുഎഇയുടെ വ്യാപാരത്തില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ത്യയുമായി 35 ബില്ല്യണ്‍ ദിർഹമിന്റെ വ്യാപാരവും യുഎസ് 15.4 ബില്യൺ ദിർഹത്തിന്റെ വ്യാപാരവും നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.