യൂറോ കപ്പ്: റഷ്യയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ബെല്‍ജിയം

യൂറോ കപ്പ്: റഷ്യയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ബെല്‍ജിയം

സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്:യൂറോ കപ്പില്‍ റഷ്യയ്ക്കെതിരേ ബെല്‍ജിയത്തിന് തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ലോക ഒന്നാം നമ്പര്‍ ടീം വിജയം ഉറപ്പിച്ചത്. യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ആധികാരിക വിജയം നേടാന്‍ ലുക്കാക്കുവിനും സംഘത്തിനും സാധിച്ചു. ബെല്‍ജിയത്തിനായി സൂപ്പര്‍ താരം റൊമേലു ലുക്കാക്കു ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ തോമസ് മ്യുനിയര്‍ മറ്റൊരു ഗോള്‍ കൂടി സ്വന്തമാക്കുകയായിരുന്നു.

മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് ബെല്‍ജിയം റഷ്യയ്ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി. 10-ാം മിനിട്ടില്‍ സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിലൂടെ ബെല്‍ജിയം ലീഡെടുത്തു. റഷ്യന്‍ പ്രതിരോധ താരം സെമെനോവിന്റെ പിഴവില്‍ നിന്നാണ് ലുക്കാക്കു പന്ത് പിടിച്ചെടുത്തത്. അതിനുപിന്നാലെ കളിക്കളത്തില്‍ പരിക്കേറ്റ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണെ സ്മരിച്ച് ലുക്കാക്കു ക്യാമറയെ നോക്കി ക്രിസ് ഐ ലവ് യു എന്ന് പറഞ്ഞ് ഗോള്‍ നേട്ടം ആഘോഷിച്ചു. ഇന്റര്‍ മിലാനില്‍ ലുക്കാക്കുവിന്റെ സഹതാരമാണ് എറിക്സണ്‍. 22-ാം മിനിട്ടില്‍ ലുക്കാക്കുവിന്റെ പാസ്സില്‍ നിന്നും മികച്ച ഒരു ഗോളവസരം തോര്‍ഗാന്‍ ഹസാര്‍ഡിന് ലഭിച്ചെങ്കിലും റഷ്യന്‍ ഗോള്‍കീപ്പര്‍ ഷുനിന്‍ അത് തട്ടിയകറ്റി.

26ാം മിനിട്ടില്‍ ഹെഡ് ചെയ്യുന്നതിനിടേ കൂട്ടിയിടിച്ച റഷ്യയുടെ ഡാലര്‍ കുസ്യായേവും ബെല്‍ജിയത്തിന്റെ തിമോത്തി കാസ്റ്റാഗ്‌നെയും പരിക്കേറ്റ് പുറത്തായതോടെ ഇവര്‍ക്ക് പകരം പകരക്കാര്‍ ഇറങ്ങി. ബെല്‍ജിയത്തിനായി തോമസ് മ്യുനിയറും റഷ്യയ്ക്കായി ഡെനിസ് ചെറിഷേവും കളത്തിലിറങ്ങി. പകരക്കാരനായി ഇറങ്ങിയ ഉടന്‍ തന്നെ 34-ാം മിനിട്ടില്‍ ഗോളടിച്ച് മ്യുനിയര്‍ വരവ് ഗംഭീരമാക്കി. യൂറോകപ്പിലെ ഒരു മത്സരത്തില്‍ ആദ്യ പകുതിയില്‍ പകരക്കാരനായി വന്ന് ഗോള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് ഈ ഗോളിലൂടെ മ്യുനിയര്‍ സ്വന്തമാക്കി.

പോസ്റ്റിലേക്കുയര്‍ന്നുവന്ന ഷോട്ട് റഷ്യന്‍ ഗോള്‍കീപ്പര്‍ ഷുനിന്‍ തട്ടിയകറ്റി. എന്നാല്‍ പന്ത് നേരെ ചെന്നത് മ്യൂനിയറുടെ അടുത്തേക്കാണ്. അത് വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ മ്യൂനിയര്‍ക്കുണ്ടായിരുന്നുള്ളൂ. ഇതോടെ ബെല്‍ജിയം 2-0 എന്ന സ്‌കോറിന് മുന്നിലെത്തി. ആദ്യ പകുതിയില്‍ ഈ ലീഡ് ബെല്‍ജിയം നിലനിര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.