അബുദാബി: യുഎഇയില്‍ ഇന്ന് 1969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 217849 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1946 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതുവരെ 597986 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 577234 പേർ രോഗമുക്തി നേടി. 1726 മരണവും സ്ഥിരീകരിച്ചു.
ഒമാനില്‍ ശനിയാഴ്ച 1482 പേർക്ക് കോവിഡ് : 24 പേർ മരിച്ചു

ഒമാനില്‍ ശനിയാഴ്ച 1482 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 24 മരണവും റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച 1622 പേരിലും വെള്ളിയാഴ്ച 1311 പേരിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്.വ്യാഴാഴ്ച 15 പേരും വെളളിയാഴ്ച 7 പേരും മരിച്ചുവെന്നും ഇന്ന് പുറത്തുവിട്ട കണക്കുകളില്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 234634 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 210952 പേർ രോഗമുക്തി നേടി. 2513 മരണവും സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.