യൂറോ കപ്പില്‍ ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്, ഓസ്ട്രിയ വിജയം

യൂറോ കപ്പില്‍ ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്, ഓസ്ട്രിയ വിജയം

ലണ്ടന്‍: യൂറോക്കപ്പ് ഫുട്ബോളില്‍ കരുത്തരായ നെതര്‍ലന്‍ഡും ഓസ്ട്രിയയും തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയോട് കഷ്ടിച്ച് രക്ഷപ്പെട്ടു. നെതര്‍ലന്‍ഡ് ഉക്രയിനെയും ഓസ്ട്രിയ മാസിഡോണിയയെയും തോല്‍പ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെ ഒരു ഗോളിന് മറികടന്നു.

ആംസ്റ്റര്‍ഡാമില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഉക്രെയിനെ അഞ്ചുഗോളിനാണ് ഓറഞ്ചുപട വീഴ്ത്തിയത്. 3-2 ആയിരുന്നു സ്‌കോര്‍. അടിക്ക് അടി എന്ന രീതിയില്‍ ആദ്യന്തം നാടകീയത മുറ്റി നിന്ന മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു അഞ്ചുഗോളുകളും സ്‌കോര്‍ ചെയ്യപ്പെട്ടത്. നെതര്‍ലന്റ് തുടരെത്തുടരെ രണ്ടു ഗോള്‍ നേടിയപ്പോള്‍ ഉക്രെയിനും തുടരെത്തുടരെ ഗോള്‍ നേടി തിരിച്ചടിച്ചു.

52ാം മിനിറ്റില്‍ വിജിനാള്‍ഡവും 58ാം മിനിറ്റില്‍ വെഗോര്‍സ്റ്റും ഗോളുകള്‍ നേടി ടീമിനെ മുന്നില്‍ എത്തിച്ചപ്പോള്‍ നാലു മിനിറ്റുകളുടെ വ്യത്യാസത്തില്‍ 75ാം മിനിററില്‍ യാര്‍മൊലെങ്കോയും 79ാം മിനിറഏറില്‍ യെരെംചുക്കുമായിരുന്നു ഉക്രയിന്റെ സ്‌കോറര്‍മാര്‍. എന്നാല്‍ 85ാം മിനിറ്റില്‍ ഡംഫ്രീ നേടിയ ഗോള്‍ വിജയഗോളാക്കാന്‍ നെതര്‍ലന്റ് പ്രതിരോധം കടുപ്പിച്ചതോടെ ജയവും മുന്ന് പോയിന്റും കീശയിലായി. യോഗ്യതാറൗണ്ടില്‍ എട്ടു ഗോളുകളടിച്ച വിജിനാള്‍ഡത്തെ മുന്നില്‍ നിര്‍ത്തിയായിരുന്നു നെതര്‍ലന്റ് ആക്രമണം.

കഴിഞ്ഞ തലമുറയിലെ സൂപ്പര്‍താരങ്ങളുടെ ഏറ്റുമുട്ടല്‍ കൂടിയായിരുന്നു മത്സരം. മുമ്പ് യൂറോയും ലോകകപ്പും കളിച്ച ഡിബോയര്‍ ആയിരുന്നു നെതര്‍ലന്റിന്റെ പരിശീലകനെങ്കില്‍ സമാന രീതിയില്‍ രണ്ടു ടുര്‍ണമെന്റും കളിക്കുകയും ക്ലബ്ബുകള്‍ക്കായി മികച്ച പ്രകടനം നടത്തുകയും ചെയ്ത മറ്റൊരു സൂപ്പര്‍താരം ആന്ദ്രേ ഷെവ്ചെങ്കോയായിരുന്നു ഉക്രയിന്റെ പരിശീലകന്‍.

നേരത്തേ നടന്ന മത്സരത്തില്‍ ഓസ്ട്രിയ മൂന്ന് ഗോളിന് വടക്കന്‍ മാസിഡോണിയയെ പരാജയപ്പെടുത്തിയിരുന്നു. ലെയ്നര്‍ നേടിയ ഗോളിന് പിന്നാലെ പകരക്കാരായി കളത്തില്‍ വന്ന ഗ്രെഗോറിറ്റ്സും അര്‍നാട്ടോവിക്കും നേടിയ ഗോളുകള്‍ ഓസ്ട്രിയയ്ക്കു തുണയായി. സൂപ്പര്‍താരം പാന്‍ഡേവ് മാസിഡോണിയയ്ക്കുമായി സ്‌കോര്‍ ചെയ്തു. ആദ്യം നടന്ന ഇംഗ്ലണ്ട് ക്രൊയേഷ്യ മത്സത്തില്‍ റഹീം സ്റ്റെര്‍ലിംഗിന്റെ ഗോളില്‍ ഇംഗ്ലണ്ട് വിജയം നേടിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.