ഡെല്‍റ്റയ്ക്ക് പിന്നാലെ ഡെല്‍റ്റ പ്ലസ്: കൂടുതല്‍ അപകടകാരി, ആന്റിബോഡി മിശ്രിതവും ഫലപ്രദമല്ല; മുന്നറിയിപ്പുമായി ഐസിഎംആര്‍

ഡെല്‍റ്റയ്ക്ക് പിന്നാലെ ഡെല്‍റ്റ പ്ലസ്: കൂടുതല്‍ അപകടകാരി, ആന്റിബോഡി മിശ്രിതവും ഫലപ്രദമല്ല; മുന്നറിയിപ്പുമായി ഐസിഎംആര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതക മാറ്റം. ഡെല്‍റ്റ പ്ലസ് എന്ന പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. ഇത് അതീവ മാരകവും വ്യാപന ശേഷി കൂടുതലുമുള്ള കോവിഡ് വകഭേദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൃത്യമായി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ ആറ് വരെ ഏഴ് പേരിലാണ് വകഭേദം കണ്ടെത്തിയത്. കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോ ക്ലോണല്‍ ആന്റി ബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബ്രിട്ടീഷ് സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏഴ് പേരിലാണ് ഇന്ത്യയില്‍ വൈറസിന്റെ ജനിതക മാറ്റം കണ്ടെത്തിയത്. അതിവേഗത്തിലാണ് അതിന്റെ വ്യാപനമെന്ന് പഠനം വ്യക്തമാകുന്നു. നിലവിലുള്ള കോവിഡ് ചികിത്സ ഡെല്‍റ്റ വകഭേദത്തിന് ഫലപ്രദമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നു.

രണ്ടാം തരംഗം കുറഞ്ഞു വരുന്നതിനിടെയാണ് പുതിയ ജനിതക മാറ്റം കണ്ടെത്തിയത്. രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ രണ്ടാം തരംഗത്തില്‍ കഴിഞ്ഞ ആറാഴ്ച കൊണ്ട് കോവിഡ് മരണ നിരക്ക് രാജ്യത്ത് ഇരട്ടിയായി.

ഏപ്രില്‍ ഒന്നിന് ശേഷം ഇതുവരെ 2.1 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 1.18 ലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണ നിരക്കില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.