എല്ലാ ഫീച്ചറുകളും നിറഞ്ഞ ആര്‍-ഡൈനാമിക് എസ് പതിപ്പില്‍ മാത്രമാണ് 2021 ജാഗ്വര്‍ എഫ്-പെയ്‌സ് വില്‍പനക്കെത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ആഡംബര വാഹന ബ്രാന്‍ഡ് ജാഗ്വര്‍ അടുത്തിടെയാണ് പരിഷ്‌കരിച്ച എഫ്-പെയ്‌സ് ക്രോസോവര്‍ എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2016 ല്‍ ആദ്യമായി ഇന്ത്യയിലെത്തിയ എഫ്-പെയ്സിന് ആദ്യമായാണ് ജാഗ്വര്‍ ഒരു മെയ്ക്ക് ഓവര്‍ നല്‍കുന്നത്.
എല്ലാ ഫീച്ചറുകളും നിറഞ്ഞ ആര്‍-ഡൈനാമിക് എസ് പതിപ്പില്‍ മാത്രമാണ് 2021 ജാഗ്വര്‍ എഫ്-പെയ്‌സ് വില്‍പനക്കെത്തിയിരിക്കുന്നത്. ഈ പതിപ്പ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. രണ്ട് എഞ്ചിനിലുള്ള 2021 ജാഗ്വര്‍ എഫ്-പെയ്സിനും 69.99 ലക്ഷം ആണ് എക്സ് ഷോറൂം വില.
ജാഗ്വറിന്റെ ആഡംബര സെഡാന്‍ എക്സ്‌ജെയെ അനുസ്മരിപ്പിക്കും വിധം J-ബ്ലേയ്ഡ് ഡേടൈം റണ്ണിങ്ങ് ലാമ്പുകള്‍ ചേര്‍ന്ന ഹെഡ്‌ലൈറ്റ്, കൂടുതല്‍ ക്യാരക്ടര്‍ ലൈന്‍ ചേര്‍ന്ന ബോണറ്റ്, റീഡിസൈന്‍ ചെയ്ത ബമ്പര്‍ എന്നിവ എഫ്-പെയ്സില്‍ പുതുമ നല്‍കുന്നു.
വലിപ്പം കൂടിയ 11.4-ഇഞ്ച് ടച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3-ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അലുമിനിയം ഇന്‍സേര്‍ട്ടുകളുള്ള പെഡലുകള്‍, പോപ്പ്-അപ്പ് ട്രാന്‍സ്മിഷന്‍ ഷിഫ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ ആകര്‍ഷണങ്ങള്‍. ഒപ്പം ഐ-പെയ്‌സ് ഇലക്ട്രിക്ക് എസ്യുവിയിലൂടെ അവതരിപ്പിച്ച പുതിയ സ്റ്റിയറിങ് വീലും 2021 ജാഗ്വര്‍ എഫ്-പെയ്സില്‍ ഇടം പിടിച്ചിട്ടുണ്ട്.
പത്ത് നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംങ്, കീലെസ് എന്‍ട്രി, നാല് സ്പീക്കര്‍ മെറിഡിയന്‍ സൗണ്ട് സിസ്റ്റം, സ്മാര്‍ട്ട്ഫോണ്‍ പായ്ക്ക്, പവര്‍ റെക്ലൈനിനൊപ്പം രണ്ടാം നിര സീറ്റ്, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, പനോരമിക് റൂഫ് എന്നിവ 2021 ജാഗ്വര്‍ എഫ്-പെയ്‌സിലുണ്ട്.
244 ബിഎച്ച്പി പവറും 365 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 2.0-ലിറ്റര്‍ പെട്രോള്‍, 198 ബിഎച്ച്പി പവറും 430 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 2.0-ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിനുകളാണ് 2021 ജാഗ്വര്‍ എഫ്-പെയ്സില്‍. ഇരു എഞ്ചിനുകള്‍ക്കും ZF 8-സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്.
മെഴ്സിഡസ്-ബെന്‍സ് ജിഎല്‍സി, ബിഎംഡബ്‌ള്യു X3, ഓഡി Q5, വോള്‍വോ XC60, റേഞ്ച് റോവര്‍ ഇവോക് എന്നിവയാണ് ജാഗ്വര്‍ എഫ്-പെയ്സിന്റെ എതിരാളികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.