കോവിഡ് മരണങ്ങള്‍: ഇന്ന് മുതൽ ജില്ലാ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കും

കോവിഡ് മരണങ്ങള്‍: ഇന്ന് മുതൽ ജില്ലാ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കും

തിരുവനന്തപുരം:  സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി. ഇത് ഇന്ന് മുതല്‍ ജില്ലാ അടിസ്ഥാനത്തിൽ നടപ്പാക്കും. പുതിയ തീരുമാനമനുസരിച്ച്‌ ബന്ധപ്പെട്ട ആശുപത്രി ഡോക്ടര്‍മാര്‍ക്ക് തന്നെ ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കൻ കഴിയും.

ശരിയായ രീതിയില്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ പല കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരങ്ങളടക്കം ലഭിക്കാതെ പോകുന്നുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ഐസിഎംആറിന്റെ മാനദണ്ഡം അനുസരിച്ചാണ് കോവിഡ് മരണമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. ഇതിനായി സജ്ജമാക്കിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെയാണ് ഇനിമുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. നേരത്തെ ഓരോ പ്രദേശത്തും ഉണ്ടാകുന്ന മരണം സംസ്ഥാന അടിസ്ഥാനത്തിലായിരുന്നു കോവിഡാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചിരുന്നത്. അത് ഒട്ടേറെ കാലതാമസത്തിനിടയാക്കിയിരുന്നു. എന്നാൽ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനത്തിലൂടെ അത് പരിഹരിക്കപ്പെടും.

ഐസിഎംആറിന്റെ മാനദണ്ഡമനുസരിച്ച്‌ ബന്ധപ്പെട്ട ആശുപത്രി ഡോക്ടര്‍ക്ക് തന്നെ മരണം റിപ്പോര്‍ട്ട് ചെയ്യാം. ജില്ലാ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം. അതേസമയം ഇതേ വരെയുള്ള കേസുകളില്‍ വേഗത്തില്‍ നിര്‍ണയം നടത്തി നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.