കൊൽക്കത്ത: ദുർഗാപൂജയ്ക്കായി സർ ക്കാർ ഗ്രാന്റ് ഇനത്തിൽ നൽകിയ പണത്തിന്റെ 75 ശതമാനം കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ ദുർഗാ പൂജ കമ്മിറ്റികൾക്ക് ഹൈക്കോടതി നിർദേശം നൽകി . 50,000 രൂപയാണ് ഗ്രാന്റായി കമ്മിറ്റികൾക്ക് സർ ക്കാർ നൽകുന്നത്. ജസ്റ്റിസ് സഞ്ജിബ് ബാനർജി, അരിജിത്ത് ബാനർജി എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
ദുർഗാപൂജാ കമ്മിറ്റികൾക്ക് ഖജനാവിൽ നിന്ന് 50,000 രൂപ വീതം നൽകിയത് എന്തിനാണ് എന്ന് വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ കോവിഡ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനും ബോധവൽക്കരണ പ്രവർ ത്തനങ്ങളും ഉൾപ്പെടെയുള്ള മതേതര ആവശ്യങ്ങൾക്കാണ് ഗ്രാന്റ് അനുവദിച്ചത് എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം.
സർക്കാർ നൽകുന്ന പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് സർക്കാർ വിശദീകരണം കേട്ടതിനുശേഷം കോടതി നിർദേശിച്ചു. ഗ്രാന്റിന്റെ 75 ശതമാനവും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കണം. ഇതിന്റെ ബില്ലുകൾ അധികൃതർക്ക് സമർ പ്പിക്കണമെന്നും ദുർഗാപൂജാകമ്മിറ്റികൾക്ക് കോടതി നിർദേശം നൽകി.
25 ശതമാനം പൊതുജന-പോലീസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സ്ത്രീകളെ കമ്മ്യൂണിറ്റി പോലീസ് സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതിനും ഉപയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സെപ്തംബർ 24നാണ് സംസ്ഥാനത്തെ 36,946 ദുർഗാപൂജാ സംഘാടകർക്ക് 50,000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചത്. പണം ചെലവഴിക്കുന്നതിന്റെ ബില്ലുകൾ ജില്ലകളിലെ അധികാരികൾക്ക് ഓഡിറ്റിംഗിനായി സമർ പ്പിക്കണമെന്നും ദുർഗാ പൂജ അവധിക്കാലം കഴിഞ്ഞ് സംസ്ഥാന സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും, ഹർജിയിൽ വീണ്ടും വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.