കോവിഡ്; എമിറേറ്റ്സ് വിമാനകമ്പനിക്ക് ശതകോടികളുടെ നഷ്ടം: ശക്തമായി തിരിച്ചുവരുമെന്ന് ദുബായ് ഭരണാധികാരി

കോവിഡ്; എമിറേറ്റ്സ് വിമാനകമ്പനിക്ക് ശതകോടികളുടെ നഷ്ടം: ശക്തമായി തിരിച്ചുവരുമെന്ന് ദുബായ് ഭരണാധികാരി

ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനയാത്രകള്‍ക്ക് തിരിച്ചടി നേരിട്ട 2020-21 സാമ്പത്തിക വർഷത്തില്‍ എമിറേറ്റ് വിമാനകമ്പനിക്കുണ്ടായത് ശതകോടികളുടെ നഷ്ടം. 2000 കോടിദി‍ർഹത്തിന്റെ നഷ്ടമാണ് ദുബായ് വിമാനകമ്പനി രേഖപ്പെടുത്തിയത്.

എയർലൈനിന്റെ മൂന്ന് പതിറ്റാണ് നീണ്ട ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്ര കനത്ത നഷ്ടം കമ്പനി നേരിട്ടത്. കഴിഞ്ഞ വർഷം 110 കോടി ദിർഹത്തിന്റെ ലാഭമുണ്ടായിരുന്ന സ്ഥാനത്താണ് 2020-21 ല്‍ 2100 കോടി ദിർഹത്തിന്റെ നഷ്ടം രേഖപ്പെടുത്തിയത്. കമ്പനിയുടെ ആകെ വരുമാനത്തില്‍ 65.6 ശതമാനത്തിന്റെ ഇടിവാണുളളത്. 2020-21 വ‍ർഷത്തില്‍ 66 ലക്ഷം യാത്രക്കാർ മാത്രമാണ് സഞ്ചരിച്ചത്. യാത്രാക്കാരുടെ എണ്ണത്തില്‍ 88 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

എമിറേറ്റ്സ് ശക്തമായി തിരിച്ചുവരും: ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സ് വിമാനകമ്പനി നിലവിലെ പ്രതിസന്ധിയില്‍ നിന്ന് ശക്തമായി തിരിച്ചുവരുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഗ്രൂപ്പിന്റെ വാ‍ർഷിക റിപ്പോ‍ർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ പ്രതികരണം. വ്യോമയാന മേഖലയില്‍ ലോകത്തിന്റെ തന്നെ ഭാവി രൂപപ്പെടുത്തുന്ന എമിറേറ്റ്സും ഡനാറ്റയും ശക്തമായി തിരിച്ചുവരുമെന്നാണ് ഷെയ്ഖ് മുഹമ്മദ് വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.