ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വ്യത്യസ്ത ഓഫറുമായി എംഎല്‍എ. തന്റെ മണ്ഡലത്തില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി മൊബൈലിൽ റീച്ചാര്‍ജ് ചെയ്യ്ത് നല്‍കുമെന്നാണ് ബെരാസിയ എംഎല്‍എ വിഷ്ണു ഖത്രിയുടെ വാഗ്ദാനം.
വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ജൂണ്‍ 30നകം വാക്‌സിന്‍ എടുക്കുന്നവര്‍ക്കാണ് എംഎല്‍എ ഓഫര്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പത്തു പഞ്ചായത്തുകളില്‍ നിന്നായി 100 പേര്‍ക്ക് സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുമെന്നാണ് പ്രഖ്യാപനം. 199 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ് പ്ലാനാണ് ഇതിനായി പരിഗണിക്കുന്നത്.
കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍പും പ്രഖ്യാപനങ്ങള്‍ നടത്തി എംഎല്‍എ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സമ്പൂർണ വാക്‌സിനേഷന്‍ കൈവരിക്കുന്ന മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം.
ആദ്യം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന പഞ്ചായത്തിന് 10ലക്ഷവും തൊട്ടുപിന്നില്‍ വരുന്ന രണ്ടു പഞ്ചായത്തുകള്‍ക്ക് യഥാക്രമം ഏഴും മൂന്നും ലക്ഷവും നല്‍കുമെന്നായിരുന്ന പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ഫ്രീ മൊബൈല്‍ റീച്ചാര്‍ജ് ഓഫറുമായി എംഎല്‍എ രംഗത്തുവന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.