ദുബായ്: ദുബായ് സമ്മർ സർപ്രൈസിന്റെ 24–ാം പതിപ്പിന് ജൂലൈ ഒന്നിന് തുടക്കമാകും. സെപ്റ്റംബർ നാലുവരെ നീണ്ടു നില്‍ക്കുന്ന ഡിഎസ്എസില്‍ നിരവധി ഓഫറുകളും പ്രമോഷനുകളുമാണ് പതിവുപോലെ ഇത്തവണയും ഒരുക്കിയിരിക്കുന്നത്.
സമ്മർ സർപ്രൈസിന് തുടക്കം കുറിച്ചുകൊണ്ട് ബുർജ് ഖലീഫയില്‍ കരിമരുന്നത് പ്രകടനവും ജലധാരയിലെ നൃത്തവും പാം ഫൗണ്ടെയ്നിലെ ദ പോയിന്റിലെ ആഘോഷങ്ങളും ഉണ്ടാകും. വ്യാപാര വിപണന ഉത്സവമായതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളള നിരവധി സമ്മാനങ്ങളും റാഫില്‍ നറുക്കെടുപ്പുകളും ഇത്തവണയും സമ്മർ സർപ്രൈസിന് മാറ്റുകൂട്ടും.
വർഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ദുബായ് സമ്മർ സർപ്രൈസിനായി കാത്തിരിക്കുന്നവരാണ് എല്ലാവരുമെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീടെയ്ലല്‍ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അല്‍ കാജ പറഞ്ഞു. 10 ആഴ്ച നീണ്ടുനില്‍ക്കുന്ന വില്‍പനോത്സവത്തില്‍ ഷോപ്പിംഗ് ആസ്വദിക്കാവുന്ന നിരവധി കാര്യങ്ങള്‍ ഇത്തവണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദ് അല്‍ കാജ
യുഎഇ സുവർണവർഷമാഘോഷിക്കുന്ന ഡിസംബർ, എക്സ്പോ 2020 ആരംഭിക്കുന്ന ഒക്ടോബർ ഈ ആഘോഷങ്ങളുടെയെല്ലാം തുടക്കമായിരിക്കും ദുബായ് സമ്മർ സർപ്രൈസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകളെല്ലാം പാലിച്ചുകൊണ്ടായിരിക്കും ഇത്തവണ ദുബായ് സമ്മർ സർപ്രൈസ് നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.