നമ്മൾ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ - യഹൂദ കഥകൾ ഭാഗം 25 (മൊഴിമാറ്റം: ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്)

നമ്മൾ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ - യഹൂദ കഥകൾ ഭാഗം 25 (മൊഴിമാറ്റം: ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്)



ഒരു യഹൂദ സന്യാസി വഴിയിലൂടെ നടന്നു നീങ്ങുകയായിരുന്നു. മൂന്നാം നിലയിൽ നിന്ന് ഒരുവൻ താഴേക്ക് ചാടി. സന്യാസിയുടെ കഴുത്തൊടിഞ്ഞു. ചാടിയവന് ഒരു പരുക്കും പറ്റിയില്ല. സന്യാസിയെ ആശുപത്രിയിലാക്കി. ശിഷ്യന്മാർ ആശുപത്രിയിലെത്തി. അങ്ങേക്ക് സംഭവിച്ചതിൽ നിന്ന് ഞങ്ങൾ എന്താണ് പഠിക്കേണ്ടതെന്നു ചോദിച്ചു. സന്യാസി പറഞ്ഞു. നമ്മൾ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ നീങ്ങുന്നത് എന്ന് മാത്രം ധരിച്ചാൽ മതി.കാരണം അയാൾ എടുത്തു ചാടിയിട്ടു എൻ്റെ കഴുത്താണല്ലോ ഒടിഞ്ഞത്. ചാടിയവൻെറ കഴുത്ത് എന്തുകൊണ്ട് ഒടിഞ്ഞില്ല എന്ന് താത്വിക അന്വേഷണവുമായി വന്ന നിങ്ങൾക്കു പോകാം. അദ്ദേഹം പറഞ്ഞു I no longer believe in the theory of cause and effect.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26