ജാനുവിന് കോഴ: സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ജാനുവിന് കോഴ: സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആദിവാസി നേതാവ് സി.കെ ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ 50 ലക്ഷം രൂപ കോഴ നല്‍കി എന്ന് വ്യക്തമാക്കി എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസാണ് കല്‍പ്പറ്റ കോടതിയെ സമീപിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഇ, എഫ് വകുപ്പുകള്‍ പ്രകാരം സുരേന്ദ്രനെതിരെ കേസെടുക്കാന്‍ സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ കോഴ നല്‍കി, അവിഹിതമായി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നിവയാണ് ഈ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.