കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു; ഫ്രാന്‍സില്‍ നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല

കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു; ഫ്രാന്‍സില്‍ നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല

പാരീസ്: കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതിനെതുടര്‍ന്ന് സാധാരണ ജീവിതത്തിലേക്ക് ഫ്രാന്‍സും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കിയത് ഉള്‍പ്പെടെ കോവിഡ് നിയന്ത്രങ്ങളില്‍ ഫ്രാന്‍സ് ഇളവു വരുത്തി. രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതും വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കിയതുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാന്‍ കാരണം. വ്യാഴാഴ്ച്ച മുതല്‍ പുറത്തിറങ്ങുമ്പോഴും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് അറിയിച്ചു. ജൂണ്‍ 20 മുതല്‍ രാത്രി നിരോധനവും നീക്കും. നേരത്തെ തീരുമാനിച്ചതിലും 10 ദിവസം നേരത്തെയാണ് രാത്രി നിരോധനം നീക്കുന്നത്. അതേസമയം, സ്റ്റേഡിയം, മാര്‍ക്കറ്റ് പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

രാജ്യത്തെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും വേഗത്തില്‍ പൂര്‍വസ്ഥിതിയില്‍ എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച 3200 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 35,000-ല്‍ നിന്നാണ് കേസുകള്‍ ഇത്രയധികമായി കുറഞ്ഞത്. ആറു മാസം മുമ്പ് തുടങ്ങിയ വാക്സിനേഷന്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് 58% ശതമാനത്തിലധികം മുതിര്‍ന്നവര്‍ ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചു കഴിഞ്ഞു. വേനല്‍ക്കാലം അവസാനിക്കുന്നതോടെ രാജ്യത്തെ 3.5 കോടി ജനങ്ങള്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.