നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ വിദ്യാഭ്യാസ സംവരണത്തില്‍ ഉള്‍പ്പെടുത്താന്‍ ക്യാബിനറ്റ് തീരുമാനം

നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ വിദ്യാഭ്യാസ സംവരണത്തില്‍ ഉള്‍പ്പെടുത്താന്‍ ക്യാബിനറ്റ് തീരുമാനം

തിരുവനന്തപുരം: നാടാര്‍ ക്രിസ്ത്യന്‍  സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍, എന്‍ട്രന്‍സ് എന്നിവയ്ക്ക് സോഷ്യോ ഇക്കണോമിക് ബാക് വേഡ് കമ്മ്യൂണിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തും.

ഇതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിലാക്കുന്നതിന് പിന്നോക്ക ക്ഷേമം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനും തീരുമാനിച്ചു. നേരത്തേ ഈ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥ നിയമനത്തില്‍ സംവരണാനുകൂല്യം നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കൊച്ചി മെട്രോയുടെ കലൂര്‍ കാക്കനാട് പാതയ്ക്ക് ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും, തീരദേശ പാത രണ്ടുവര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കും തുടങ്ങിയ തീരുമാങ്ങളും മന്ത്രിസഭാ യോഗത്തിലുണ്ടായി. കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കുന്നതിനുള്ള തീരുമാനവും ഇന്നുണ്ടായി.

ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. സെമി ഹൈസ്പീഡ് റെയില്‍വേയുടെ അവസാന അലൈന്‍മെന്റ് വേഗത്തില്‍ പൂര്‍ത്തീകരിക്കും. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങള്‍ ബന്ധപ്പെട്ടവര്‍ സന്ദര്‍ശിച്ച് രൂപരേഖ ഉണ്ടാക്കണം.

മൂന്നുമാസത്തിനകം ഡിപിആര്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ തീരുമാനങ്ങളും മന്ത്രിസഭാ യോഗത്തിലുണ്ടായി. ചീഫ് സെക്രട്ടറി വി.പി ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.